25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്പന 45 ലക്ഷം കവിഞ്ഞു

ഭാഗ്യവാന്‍ ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം... ഒന്നാം സമ്മാനമായി 25 കോടി രൂപ നല്‍കുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്പന 45 ലക്ഷം കവിഞ്ഞു. ഒന്നരമാസത്തിനുള്ളില്‍ 45,72,410 ടിക്കറ്റുകളാണ് വിറ്റുപോയത്. 9,11,670 എണ്ണം ടിക്കറ്റുകള്‍ വിറ്റ പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സെപ്തംബര്‍ 27ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.
ഒന്നാം സമ്മാനം 25കോടി രൂപയും രണ്ടാംസമ്മാനമായി 20പേര്‍ക്ക് ഓരോ കോടി രൂപ വീതവും നല്‍കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പേര്‍ക്കും നല്‍കും.ആകെ 61 പേര്‍ക്ക് വലിയ സമ്മാനങ്ങള്‍ ലഭിക്കും എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ് .
"
https://www.facebook.com/Malayalivartha