ഒമാനെ തകര്‍ത്ത് പാകിസ്ഥാന് ജയം...

ഏഷ്യാകപ്പില്‍ ഒമാനെ തകര്‍ത്ത് പാകിസ്ഥാന് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 67 റണ്‍സിന് പുറത്തായി. 93 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. നാളെ ഇന്ത്യയുമായാണ് പാകിസ്താന്റെ അടുത്ത മത്സരം നടക്കുക.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലായിരുന്നു ഒമാന്‍ പിന്നീട് വന്‍ തകര്‍ച്ചയിലേക്ക് വീണു. ഒമാന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
27 റണ്‍സെടുത്ത ഹമ്മദ് മിര്‍സയാണ് ടോപ് സ്‌കോറര്‍. 13 റണ്‍സെടുത്ത ആമിര്‍ കലീം ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. 26 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റുകള്‍ വീണതോടെ ഒമാന്‍ 67 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.പാകിസ്ഥാനായി അയൂബ് ഫഹീം അഷ്‌റഫ്, സുഫിയാന്‍ മുഖീം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നേരത്തെ നിശ്ചിത ഓവറില്‍ പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്. 43 പന്തില്‍ 66 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് ടോപ് സ്‌കോറര്‍. താരം 7 ഫോറും 3 സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.
ഓപ്പണര്‍ ഫര്‍ഹാന്‍ 29 റണ്‍സ് കണ്ടെത്തി. 10 പന്തില്‍ 19 റണ്‍സെടുത്ത മുഹമ്മദ് നവാസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങുമാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്.
ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഒമാനു വേണ്ടി ഷാഹ് ഫൈസല്‍, ആമിര്‍ കലീം എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് നദീം ഒരു വിക്കറ്റെടുത്തു.
"
https://www.facebook.com/Malayalivartha