വ്യാജന്‍മാരെക്കൊണ്ട് പൊറുതിമുട്ടി സ്വര്‍ണപ്പണയ വ്യാപാരമേഖല...

സ്വര്‍ണവില ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാജന്‍മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സ്വര്‍ണപ്പണയ വ്യാപാരമേഖല. പരിചയസമ്പന്നരായ അപ്രൈസര്‍മാരെപ്പോലും കബളിപ്പിക്കാനായി പറ്റിയ ഹാള്‍ മാര്‍ക്ക് മുദ്രകളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങളുടെ സീലുകളും ഒറിജിനല്‍ തോല്‍ക്കുന്ന ഡിസൈനുകളുമായാണ് വ്യാജന്‍മാര്‍ എത്തുന്നത്.
പണയ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ വരുന്നവരില്‍ നിന്ന് തിരിച്ചറിയല്‍ രേഖയുടെ കോപ്പി വാങ്ങിയാണ് പണയമെടുക്കാറുള്ളത്.
ജോലി സംബന്ധമായി സ്വന്തം സ്ഥലം മാറി പലരും താമസിക്കുന്നതിനാല്‍ ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലവും മേല്‍വിലാസവും ദൂരെ സ്ഥലങ്ങളായിരിക്കും കാണിക്കുന്നത്.
പണയംവയ്ക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ ആശുപത്രി കേസ് അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ പറഞ്ഞു പണയവസ്തുവിന്റെ നാലിലൊന്നുപോലും ഇല്ലാത്ത ചെറിയ തുക ആവശ്യപ്പെടും. പണയം എടുക്കാതെ വന്നാല്‍ ഇതു വിറ്റാല്‍ മുതലാകുമെന്ന വിശ്വാസത്തില്‍ സ്ഥാപനങ്ങള്‍ ഇത് പണയമെടുക്കുകയും ചെയ്യും.
=
https://www.facebook.com/Malayalivartha