പിടിയിലായിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ മാധ്യമ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖയോ ഉണ്ടായിരുന്നില്ല, മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിയത്. അതേസമയം കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കര്‍ണാടക ഡി.ജി.പിയുമായി ഇക്കാര്യം സംസാരിച്ചെന്നും ബെഹ്‌റ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അംഗീകൃത തിരിച്ചറിയല്‍ രേഖകകള്‍ ഇല്ലാത്തതിനാലാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷണര്‍ പി.എസ് ഹര്‍ഷ വ്യക്തമാക്കി. പിടിയിലായിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ മാധ്യമ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖയോ ഉണ്ടായിരുന്നില്ലെന്നും കേരളത്തിലെ പി.ആര്‍.ഡിയുമായി മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ രേഖ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























