ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ. ഹീറ്റ്സ് ഒന്നിൽ 49.61 സെക്കൻഡിൽ ഓടിയെത്തിയ സന്തോഷ് രണ്ടാം സ്ഥാനക്കാരനായാണ് ഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുന്നത്.
ഹീറ്റ്സിലെ ആകെ സമയക്രമത്തിൽ മൂന്നാമത്തെ മികച്ച പ്രകടനത്തോടെയാണ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇന്ത്യയുടെ മറ്റൊരു താരം യശസ് പലക്ഷ പുറത്തായി. ആദ്യ ഹർഡിൽ കടക്കുന്നതിന് മുമ്പ് ഓട്ടത്തിനിടെ താരം പിന്മാറിയതോടെ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സന്തോഷ് കുമാറിന്റെ പ്രകടനത്തോടെ പുരുഷ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിൽക്കുന്നു. ഫൈനലിൽ മികച്ച പ്രകടനം നടത്തി മെഡൽ നേടാനാണ് ഇന്ത്യൻ താരം ലക്ഷ്യമിടുന്നത്.
" f
https://www.facebook.com/Malayalivartha

























