സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ചില സ്ഥലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടുന്നു.പാലക്കാടാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏഴിടത്ത് യുഡിഎഫ് സ്ഥാനാർഥികളായി വിജയിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർമാർ ജയിപ്പിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. ഉപതെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ ശേഷാദ്രിനാഥൻ.
https://www.facebook.com/Malayalivartha

























