കാനറാ ബാങ്ക് എടിഎം കവര്‍ച്ചാശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

ആറന്മുളയ്ക്കടുത്ത് ഐക്കര ജംഗ്ഷനില്‍ കാനറാ ബാങ്ക് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ആറന്മുള ഇടശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ് (32) എന്നിവര്‍ പോലീസ് പിടിയിലായി.
കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചും മറ്റും മോഷണം നടത്തിയതിന് ആറന്മുള പോലീസ് നേരത്തെ ഒരു സംഘത്തെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിറ്റാര്‍ തോമയുടെ സംഘത്തിലുണ്ടായിരുന്ന സുമോദും ഉല്ലാസുമാണ് എടിഎം മോഷണശ്രമക്കേസില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമായത്. കഴിഞ്ഞ് മാര്‍ച്ച് 22-നാണ് മോഷണശ്രമമുണ്ടായത്.
സംഭവത്തേ തുടര്‍ന്ന് അന്ന് എടിഎം കൗണ്ടറില്‍ നിന്നു പോലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ ഇവരെന്നു വ്യക്തമായതായി ആറന്മുള എസ്എച്ച്ഒ സന്തോഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























