ചാമ്പാട് എല്‍പി സ്‌കൂള്‍: ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യം ശക്തം

കൂത്തുപറമ്പില്‍ അഞ്ചരക്കണ്ടിക്കടുത്ത് ചാമ്പാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വാഹനാപകട ഭീതിയിലാണ് അധ്യയനം നടത്തുന്നത്.
ഏറ്റവും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം വിട്ടെത്തിയ കാര്‍ സ്‌കൂള്‍ മുറ്റത്തേക്ക് കുതിച്ചെത്തുകയുമുണ്ടായി.
റോഡരികിലെ സുരക്ഷാ ഭിത്തിയായി നിലകൊണ്ട കോണ്‍ക്രീറ്റ് തൂണ്‍ തകര്‍ത്തു കൊണ്ടായിരുന്നു കാര്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ മുറ്റത്തേക്ക് ഇടിച്ചു കയറിയത്. ആരും ഇല്ലാത്ത സമയമായതിനാല്‍ ജീവാപായം ഉണ്ടായില്ലെങ്കിലും സ്‌കൂളിന് കേടുപാടുകള്‍ സംഭവിച്ചു.
മട്ടന്നൂര്‍ വിമാനത്താവള അനുബന്ധ റോഡാണ് ഇതെന്നതിനാല്‍ ഈ റോഡില്‍ സദാസമയവും വാഹന തിരക്കാണ്. ഇതിനു മുമ്പും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഇനിയും ഒരു അപകടം ഉണ്ടാകാതെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ നടപടികള്‍ അധികൃതര്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























