കഞ്ചാവ് കേസ് പ്രതി എ.എസ്.ഐ-യുടെ മുഖത്തിടിച്ചിട്ട് രക്ഷപെടാന്‍ ശ്രമം നടത്തി; പക്ഷേ...

രണ്ടു കിലോ കഞ്ചാവുമായി വാഹന പരിശോധനക്കിടെ കരിമുകള്‍ പോലീസ് അറസ്റ്റ് ചെയ്ത നെല്ലിക്കുഴി സ്വദേശി പാറക്കാട്ട് വീട്ടില്‍ അമീര്‍ (38) പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും കോതമംഗലം പോലീസും ചേര്‍ന്ന് കീഴടക്കി.
ഇന്നലെ രാത്രി 11-ന് കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇയാളെ മെഡിക്കല്‍ പരിശോധനക്കായി കോതമംഗലം ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടറുടെ മുറിയുടെ മുന്നില്‍ വെച്ച് എഎസ് ഐ യുടെ മുഖത്തിടിച്ച ശേഷം ആശുപത്രി വളപ്പില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കരിമുകള്‍ എഎസ്‌ഐ രമേശ് കുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ടൗണിലെ നൈറ്റ് കടയുടെ മുന്നിലൂടെ വിലങ്ങുമായി ഓടുന്ന പ്രതിയെ ചായ കുടിച്ചു കൊണ്ടിരുന്ന മൂവാറ്റുപുഴയിലെ സ്റ്റേഷനിലെ പോലീസുകാരനും സംഭവസ്ഥലത്ത് എത്തിയ കോതമംഗലം പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























