മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; പൊലീസ് വളരെ മോശമായി പെരുമാറിയെന്നും വാഹനത്തിലിരുന്ന തങ്ങളെ പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു

കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ വെച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോണും മൈക്കും ക്യാമറയും വിട്ടു നല്‍കി. ഇവരെ കേരളാ പൊലാസിന് കൈമാറി.
കാസര്‍ഗോഡ് അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ കൈമാറിയത്. കര്‍ണാടക പൊലീസ് തന്നെയാണ് ഇവരെ കൈമാറിയത്. പൊലീസ് വളരെ മോശമായി പെരുമാറിയെന്നും വാഹനത്തിലിരുന്ന തങ്ങളെ പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഏഴുമണിക്കൂര്‍ നേരം കസ്റ്റഡിയില്‍ വെച്ചതിന് ശേഷമാണ് 8 മാധ്യമ പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് വിട്ടയച്ചത്.
മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്‌സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, ഏഷ്യാനെറ്റ് കാമറമാന്‍ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, 24 ന്യൂസ് കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 കാമറമാന്‍ സുമേഷ് മൊറാഴ എന്നിവരെയായിരുന്നു പൊലിസ് കസ്റ്റഡിയിലെടുത്തത്.
മാധ്യമ പ്രവര്‍ത്തകരെ തുറുങ്കിലടച്ച നടപടി കിരാതമെന്ന് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ കെ. വി.തോമസ് പ്രതികരിച്ചു. സ്വതന്ത്ര ഭാരതം ദര്‍ശിച്ച ഏറ്റവും ഭീകര നടപടികളുടെ തുടക്കമാണിതെന്നു തോമസ് കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ കണ്ണും കാതും വായും മുടിക്കെട്ടി ഭരിക്കാമെന്ന മോദി സര്‍ക്കാരിന്റെ വ്യാമോഹം ഇന്ത്യയില്‍ നടപ്പിലാകില്ലെന്നും ഇപ്പോഴത്തെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും കെ.വി.തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























