പരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറഞ്ഞ് തുള്ളുന്ന പിണറായി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട്

പരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറഞ്ഞ് തുള്ളുന്ന പിണറായി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഏപ്രിലിനും മെയ്ക്കും മധ്യേ എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഭരണ വകുപ്പ് 12-11-19 ന്് ഉത്തരവിറക്കിയിട്ടുണ്ട്. 1955 ലെ പൗരത്വ നിയമമനുസരിച്ചാണ് എന്‍.പി.ആര്‍ പുതുക്കുന്നത്. ഈ നിയമത്തിലാണ് മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. അതിനെതിരെയാണ് അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതിയിലുള്ളത്. ആ ഹര്‍ജകളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ എന്‍.പി.ആര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികളായ മുസ്്‌ലിംലീഗ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) ആദ്യപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍. പൗരത്വ നിയമത്തെയും രജിസ്റ്ററിനെയും എതിര്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി മുന്നോട്ട് പോകുന്നതില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സംസ്ഥാനം എന്‍.പി.ആര്‍ നടപ്പാക്കാന്‍ തയ്യാറായതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ വിഷത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഭാരതത്തില്‍ സ്ഥിരതാമസമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രജിസ്റ്ററാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍).1955 ലെ പൗരത്വ ആക്ടും 2003 ലെ പൗരത്വ രജിസ്‌ട്രേഷനും ദേശീയ തിരിച്ചരിയല്‍ കാര്‍ഡ് നല്‍കലും നിയമങ്ങളും, പ്രകാരമാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാവരും 1955 ലെ പൗരത്വ ആക്ടിലെ 14 എ പ്രകാരം നിര്‍ബന്ധമായും ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയില്‍ 18 തികഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും ഒരു തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. 2011 ലെ സെന്‍സസ് വിവരങ്ങളെ ആധാരമാക്കിയാണ് എന്‍. പി. ആര്‍. തയ്യാറാക്കുന്നത്.
എന്‍.പി.ആര്‍ ഷെഡ്യൂളില്‍ ഒന്‍പത് ചോദ്യങ്ങളാണുള്ളത്. 1, വ്യക്തിയുടെ പേരും താമസ സ്വഭാവവും 2, എന്‍.പി.ആറില്‍ പേര് രേഖപ്പെടുത്തേണ്ട വിധം, 3. കുടുംബത്തലവനുമായുള്ള ബന്ധം , 4.ലിംഗം , 5. ജനന തീയതി , 6. വൈവാഹിക നില, 7.വിദ്യാഭ്യാസ യോഗ്യത, 8.തൊഴില്‍ , 9. അച്ഛന്‍, അമ്മ, ജീവിതപങ്കാളി എന്നിവരുടെ പേര്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ദേശീയ പൗരത്വ രജിസ്റ്റര്‍ ആസാമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പരത്വ രജിസ്റ്റര്‍ കൊണ്ടുവന്നെങ്കിലും അത് രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. അങ്ങനെയെങ്കില്‍ എന്‍.ആര്‍.സിക്ക് മുന്നോടിയായുള്ള ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിവയ്‌ക്കേണ്ടേ? അത് ചെയ്യാതെ മുന്നോട്ട് പോകുന്നത് സര്‍ക്കാരിന് ഇരട്ടത്താപ്പുള്ളത് കൊണ്ടാണെന്ന ആക്ഷേപം പൊതുസമൂഹത്തില്‍ നിന്ന് ശക്തമായി ഉയരുന്നുണ്ട്. യു.എ.പി.എയ്‌ക്കെതിരെ സമരം ചെയ്ത സി.പി.എം സര്‍ക്കാര്‍ തന്നെയാണ് ആ നിയമപ്രകാരം രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























