Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കേരള നിയമസഭയിലെ കോടീശ്വരൻ; കെഎസ്‌യുവില്‍ തുടങ്ങി പ്രവാസത്തിലൂടെ ഉയര്‍ന്നു വന്ന മുതലാളിയും രാഷ്ട്രീയക്കാരനും; മോഹിച്ചതെല്ലാം പൊരുതി നേടിയ 'കുവൈത്ത് ചാണ്ടി' എന്ന തോമസ് ചാണ്ടി

20 DECEMBER 2019 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. യൂത്ത്കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്താണ് പ്രാരാബ്ധങ്ങളുടെ നടുവിൽ നിന്നും തോമസ് ചാണ്ടി ഗള്‍ഫിലേക്ക് വിമാനം കയറിയത്. കെഎസ്‌യുവില്‍ തുടങ്ങി പ്രവാസത്തിലൂടെ ഉയര്‍ന്നു വന്ന മുതലാളിയും രാഷ്ട്രീയക്കാരനുമായിരുന്നു തോമസ് ചാണ്ടി.

ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോറിന്റെ ചുമതലയുമായി ഗള്‍ഫ് ജോലി തുടങ്ങിയെങ്കിലും പുറംകടലിലെ പണിക്കിടയില്‍ ഛര്‍ദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് ആ ജോലി അവസാനിപ്പിക്കേണ്ടി വന്നു. ശേഷം കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തോമസ് ചാണ്ടി തന്റെ ജീവിതം തുടങ്ങിയത്.

അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തെത്തി. ആ പ്രവാസ ജീവിതത്തിനിടയില്‍ കെ.കരുണാകരന്റെ വിശ്വസ്തനായി മാറി. പിന്നീട് ചേന്നംകരിക്കാരന്‍ ഒരു രാജ്യത്തെ സ്വന്തം പേരിന് മുന്നില്‍ ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളില്‍, പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്രെ അകത്തളങ്ങളില്‍ കുവൈത്ത് ചാണ്ടി എന്ന പേര് അദൃശ്യത്തിലും ദൃശ്യമായ ഒന്നായിരുന്നു. കുവൈത്തിലെ സ്‌കൂളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പിന്നീട് ഈ പേര് ഉയര്‍ന്ന് കേട്ടത്.

എണ്‍പതുകളില്‍ അദ്ദേഹം കുവൈത്തില്‍ സ്‌കൂള്‍ ബിസിനസ്സിലേക്കു കടന്നു. അതോടെയാണ് ജീവിതം മാറുന്നത്. കുവൈത്തിലെ മലയാളി കുടുംബങ്ങള്‍ക്ക് മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രശ്‌നമാണെന്നു മനസ്സിലാക്കി നാലഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്‌കൂള്‍ തുടങ്ങി. ആദ്യ വര്‍ഷം നഷ്ടമായിരുന്നു. കൂട്ടുകാര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ ഒഴിവാക്കി ചാണ്ടി സ്‌കൂള്‍ ഏറ്റെടുത്തു.

സ്‌കൂള്‍ രക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കുവൈത്ത് യുദ്ധമെത്തി ഉണ്ടാക്കിയെടുത്തതെല്ലാം തകർത്തു. ശേഷം വെറുംകൈയോടെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു.യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി. പിന്നെ, ഒരു കയറ്റമായിരുന്നു. അഞ്ചു സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റൊറന്റ്... ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം നാട്ടിലും ഹോട്ടല്‍ വ്യവസായത്തില്‍ കാലുകുത്തി. ആലപ്പുഴയില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ലേക് പാലസ് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, 'കുവൈത്ത് ചാണ്ടി' എന്ന വിളിപ്പേരുംകിട്ടി.


2006ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ നിന്നും നിയമസഭയിലെത്തുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഡോ. കെ.സി.ജോസഫിനെ തോല്‍പ്പിച്ചാണ് തോമസ് ചാണ്ടി 2006ല്‍ കുട്ടനാട്ടില്‍ നിന്നും ജയിക്കുന്നത്.

കുട്ടനാട്ടില്‍നിന്ന് 2006 മുതല്‍ രണ്ടു തവണ തുടര്‍ച്ചയായി എം.എല്‍.എ.യായിരുന്ന തോമസ് ചാണ്ടിക്ക് മൂന്നാം തവണ സീറ്റ് നല്‍കേണ്ടെന്ന നിലപാടായിരുന്നു ജില്ലയിലെ സി.പി.എം. നേതൃത്വത്തിന്. കുട്ടനാട് സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ജില്ലാക്കമ്മിറ്റി പ്രമേയവും പാസ്സാക്കി. എം.എല്‍.എ. ഏറിയ സമയവും ഗള്‍ഫിലാണെന്നും മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം. ഇത് സി.പി.എമ്മിനെ ദുര്‍ബ്ബലമാക്കുന്നുവെന്നുമായിരുന്നു സി.പിഎമ്മിന്റെ പ്രയാസം. ഇതറിഞ്ഞ് കുവൈത്തില്‍നിന്ന് നാട്ടിലെത്തിയ തോമസ് ചാണ്ടി പ്രഖ്യാപിച്ചു- ഇത്തവണയും ഞാന്‍ നില്ക്കും ജയിക്കും മന്ത്രിയുമാകും. വകുപ്പും പറഞ്ഞു- ജലവിഭവം. പറഞ്ഞതു പോലെ എല്ലാം നടന്നു, വകുപ്പ് ഒഴികെ. തോമസ് ചാണ്ടിയുടെ സ്വാധീനത്തിന്റെ ആഴം അതോടെ ജില്ലയിലെ സി.പി.എമ്മുകാര്‍ക്ക് മനസ്സിലായി എന്നുതന്നെ പറയാം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയും ചികിത്സ ചെലവിനായി ഏറ്റവുമധികം തുക ചെലവഴിച്ച എംഎല്‍എയാണ് തോമസ് ചാണ്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി രൂപയാണ് ചികിത്സാ ചെലവിനായി ഈ എംഎല്‍എ പൊതുഖജനാവില്‍ നിന്നും വാങ്ങിയത് .

ചാണ്ടിക്കെതിരെയുള്ള ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ അത്ര നിസാരമായി കാണാന്‍ സാധിക്കില്ല. അതില്‍ ഒന്ന് കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പിലൂടെ കോടികള്‍ സമ്ബാദിച്ചതുമായി ബന്ധപ്പെട്ട കേസാണ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ് ചാണ്ടി ശിക്ഷിക്കപ്പെട്ടിരുന്നു. കുവൈറ്റ് സ്‌കൂള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് മലയാളികളില്‍ ഒരാളായിരുന്നു കുവൈറ്റ് ചാണ്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (5 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (27 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (34 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (50 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends