പരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം പടരുമ്പോള്‍ പൊലീസ് ശബരിമല സുരക്ഷ വര്‍ദ്ധിപ്പിച്ചു, എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ പൊലീസ് തയ്യാറാണ്

പരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം പടരുമ്പോള്‍ പൊലീസ് ശബരിമല സുരക്ഷ വര്‍ദ്ധിപ്പിച്ചു. എന്ത് അടിയന്തരസാഹചര്യവും നേരിടാന്‍ പൊലീസ് തയ്യാറാണ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരില അനങ്ങിയില്‍ അറിയാനാകും. അത്രയ്ക്ക് പഴുതടതച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അതിന് പുറമേ ശബരിമലയ്ക്ക് തീവ്രവാദ ഭീഷണിയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അധ്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. മൂന്നരക്കോടിയിലധികം വിലവരും ഇതിന്.
ആധുനികസാങ്കേതിക മികവുളഅള യന്ത്രസാമഗ്രികള്‍, ബോംബ് സ്‌ക്വാഡ്, ഏത് സാഹച്യവും നേരിടിന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങള്‍, മറഞ്ഞു നില്‍ക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് ഏതിരുട്ടിലും ചിത്രമെടുക്കുന്ന് തെര്‍മല്‍ ഇമേജിംഗ് കാമറ, ഒരു കിലോ മീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാന്‍ഡോ ടോര്‍ച്ചുകള്‍, ബോംബ് സ്യൂട്ട്, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍, എക്‌സ്‌റേ ബാഗേജ് സ്‌കാനര്‍, നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍, എക്സ്റ്റഷന്‍ മിറര്‍, റിയല്‍ ടൈം വ്യൂയിംഗ് സിസ്റ്റം എന്നീ അത്യാധുനിക സുരക്ഷാ ഒരുക്കങ്ങളാണ് ശബരിമലയിലുള്ളത്.
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൈന്‍ സ്വീപ്പറുകള്‍ വാങ്ങിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഇതിന്റെ വില. സ്‌ഫോടക വസ്തുക്കള്‍ ഡിഫ്യൂസ് ചെയ്യുന്ന പോര്‍ട്ടബിള്‍ എക്‌സറേ മെഷീന്‍, ബോംബ് അടക്കമുള്ളവയുടെ വയര്‍ ദൂരെ നിന്ന് മുറിക്കാവുന്ന റിമോട്ട് വയര്‍ കട്ടര്‍, സ്‌ഫോടനം നടന്നാല്‍ എന്താണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, ബോംബ് നീക്കം ചെയ്യുന്നവര്‍ ധരിക്കുന്ന സ്യൂട്ട്, ഹെല്‍മറ്റ്, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, സന്നിധാനത്തും മറ്റും കടകളിലും മറ്റ് ആവശ്യങ്ങള്‍ക്കും വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. അതില്‍ നുഴഞ്ഞ് കയറി സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനാകും. അത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിന് നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ സജ്ജമാക്കിയിട്ടുണ്ട്. സെമി കണ്ടക്ടറുകളെ കണ്ടെത്താനും ഇവ സഹായിക്കും.
വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമായതിനാല്‍ അടിവശം ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ട്രോളി മിറര്‍ ഉപയോഗിക്കുന്നു. ബോഡി ചെക്കിംഗ്, ഗാര്‍ഡ് റൂം, ബാഗേജ് സ്‌കാനര്‍ പരിശോധനകള്‍ക്ക് ശേഷമേ ഭക്തരെ കാനനപാതയിലേക്ക് കടത്തിവിടൂ. നീലിമലയിലും മരക്കൂട്ടത്തും വീണ്ടും ഇതേ പരിശോധനയുണ്ടാവും. നടപ്പന്തലില്‍ ബാഗുകളും ശരീരവും പരിശോധിക്കും പുല്ലുമേട് വഴി എത്തുന്നവരെ പാണ്ടിത്താവളത്തും വാവര്‍ നടയിലും പരിശോധിക്കും. ഇത് കൂടാതെ മഫ്തിയിലും അല്ലാതെയും 24 മണിക്കൂറും പൊലീസ് ജാഗരൂഗരായി നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസിന് പുറമേ സെക്യൂരിറ്റിക്കായി വിവിധ സേനകളില്‍ നിന്ന് വിരമിച്ചവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. യുവതീപ്രവേശന വിധിയോടെയാണ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത്. അതിന് പിന്നാലെയാണ് തീവ്രവാദ, മാവോയിസ്റ്റ് ഭീഷണി ഉയര്‍ന്നത്.
https://www.facebook.com/Malayalivartha

























