Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനപ്രീയനുമായ ഉമ്മന്‍ചാണ്ടി ആരോഗ്യപ്രശ്‌നങ്ങളാല്‍ തല്‍ക്കാലത്തേക്കൊന്ന് മാറിനിന്നപ്പോഴും അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരിക്കാന്‍ കോണ്‍ഗ്രസില്‍ തമ്മിലടിയെന്ന് ആക്ഷേപം

20 DECEMBER 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി

മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനപ്രീയനുമായ ഉമ്മന്‍ചാണ്ടി ആരോഗ്യപ്രശ്‌നങ്ങളാല്‍ തല്‍ക്കാലത്തേക്കൊന്ന് മാറിനിന്നപ്പോഴും അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരിക്കാന്‍ കോണ്‍ഗ്രസില്‍ തമ്മിലടിയെന്ന് ആക്ഷേപം. ഭാവി മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള നീക്കമാണിതെന്ന് ഗ്രൂപ്പ് ഭേദമന്യേ പല നേതാക്കളും പ്രവര്‍ത്തകരും അടക്കംപറയുന്നു. പരത്വഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫ് സര്‍ക്കാരുമൊത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംയുക്തസമരം നടത്തിയതോടെയാണ് ഇക്കാര്യം പരസ്യമായത്. ചെന്നിത്തലയുടെ നീക്കത്തെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്‌തെങ്കിലും കെ.പി.സി.സി പ്രസിഡന്റും പല ഘടകക്ഷിനേതാക്കളും എതിര്‍പ്പുമായി രംഗത്തുണ്ട്. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ പിന്തുണയില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെയാണ് കെ.പി.സി.സി പ്രസിഡന്റായത്. കഴിഞ്ഞ പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇത് മുഖ്യമന്ത്രി കസേരലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. രാജ്യംമുഴുവന്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ സമാനമനസ്‌ക്കരുമായി ഒന്നിച്ച് നിന്ന് പ്രതിഷേധിക്കേണ്ടതിന് പകരം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ പലരും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ പരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യംമുഴുവന്‍ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ചര്‍ച്ചയുണ്ടാകില്ലെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

കേരളത്തില്‍ ഉമ്മന്‍ചാണ്ടിയോളം ജനപിന്തുണയുള്ള മറ്റൊരുനേതാവില്ലെന്ന യാഥാര്‍ത്ഥ്യം ഹൈക്കമാന്‍ഡ് മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് ആന്ധ്രയിലേക്ക് അയച്ച അദ്ദേഹത്തോട് കേരളത്തില്‍ സജ്ജീവമാകാന്‍ നിര്‍ദ്ദേശിച്ചതെന്ന് അറിയുന്നു. അതിനിടയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം തല്‍ക്കാലത്തേക്ക് മാറിന്നിന്നപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും വടംവലി തുടങ്ങിയത്. ഇവര്‍ രണ്ടും ഉമ്മന്‍ചാണ്ടിയുമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ കൂട്ടായ തീരുമാനം എടുക്കുന്നത്. ചെന്നിത്തലയും മുല്ലപ്പള്ളിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കെ.പി.സി.സി പുന:സംഘടന നീളുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ജനപ്രതിനിധികളെ കെ.പി.സി.സി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടെന്ന നിര്‍ദ്ദേശത്തിനെതിരെ രമേശ് ചെന്നിത്തല കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇത്തരത്തിലുള്ള അഭിന്നതകള്‍ക്കിടയിലാണ്, ഒന്നിച്ച് നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കേണ്ട അവസരത്തില്‍ കെ.പി..സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും രണ്ട് വഴിയിലൂടെ സഞ്ചരിക്കുന്നത്. യു.ഡി.എഫിലെ പ്രധാന ഘടകക്ഷിയായ മുസ്്‌ലിംലീഗിന് അടക്കം ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. നിയമത്തിനെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമ പോരാട്ടങ്ങളുമായി അവര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധത്തിന്റെ പേരില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നകത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് ലീഗ് നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അടക്കം ധരിപ്പിച്ചിരിക്കുന്നത്. ഇരവരും അഭിപ്രായ ഭിന്നതകളുമായി മുന്നോട്ട് പോകുമ്പോഴും ഉമ്മന്‍ചാണ്ടി മൗനം പാലിക്കുകയാണ്... മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ?...

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (6 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (28 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (35 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (51 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends