റോഡുകളുടെ ശോച്യാവസ്ഥ... കാച്ചിയിലെ ഏറ്റവും മോശം റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലുള്ളതെന്ന് അമിക്കസ് ക്യൂറി

റോഡുകളുടെ ശോച്യാവസ്ഥ പരിശോധിച്ചതില്‍ കൊച്ചിയിലെ ഏറ്റവും മോശം റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള റോഡുകളാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. കോര്‍പ്പറേഷന്റെ കീഴിലുള്ള റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന 150ലധികം ചിത്രങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. കൊച്ചിയിലെ തന്നെ ഏറ്റവും മോശം റോഡുകള്‍ കോര്‍പ്പറേഷന് കീഴിലുള്ളതാണെന്നും കാല്‍നടയാത്രക്കാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ പല റോഡുകളിലും വീണ്ടും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടാറിംഗിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























