അങ്ങനെ അതും തീരുമാനമായി, ജനുവരി അവസാനത്തോടെ കേരളത്തില്‍ ബി എസ് എന്‍ എല്‍ സര്‍വീസുകള്‍ കൂടുതല്‍ അവതാളത്തിലാവും

അങ്ങനെ അതും തീരുമാനമായി, ജനുവരി അവസാനത്തോടെ കേരളത്തില്‍ ബി എസ് എന്‍ എല്‍ സര്‍വീസുകള്‍ കൂടുതല്‍ അവതാളത്തിലായേക്കും. അടുത്തമാസം അവസാനത്തോടെ ഭൂരിപക്ഷം ജീവനക്കാരും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് 4596 ജീവനക്കാരാണ് വി.ആര്‍.എസ് (സ്വയം വിരമിക്കല്‍)എടുത്തിട്ടുള്ളത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ബി എസ് എന്‍ എല്ലിന്റെ സേവനത്തില്‍ വലിയ പങ്ക് വഹിച്ച അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരാണ പുറത്തേക്ക് പോവുക. ഇതോടെ മുപ്പതിനായിരം എക്‌സചേഞ്ചുകളിലും ഓഫീസുകളിലും ജീവനക്കാര്‍ ഇല്ലാതാകുന്ന അവസ്ഥ സംജാതമാകും.
ഇതെങ്ങനെ പരിഹരിക്കും എന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് ബി എസ് എന്‍ എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ പറയുന്നു. കൂടാതെ ഫോര്‍ ജി സേവനം എപ്പോള്‍ ലഭ്യമാക്കുമെന്നതിനെ കുറിച്ച് ഒരു സൂചനയും മാനേജ്‌മെന്റ് നല്‍കിയിട്ടില്ല. അതിനിടെ ബി.എസ്.എന്‍ എല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും സൂചനയുണ്ട്. ഇതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനെ പൂര്‍ണമായും കൈയൊഴിയുന്ന അവസ്ഥയാകും. ശമ്പളം ലഭിക്കാത്തതിനെ തുര്‍ന്ന് ജനുവരി 31 ഓടു കൂടി കരാര്‍ തൊഴിലാളികളും സര്‍വീസ് നിര്‍ത്താനാണ് തീരുമാനം. ഇതോടു കൂടി ഓഫീസ് ജോലികളും നിലയ്ക്കും. സ്ഥിരം ജീവനക്കാരായ ലൈന്‍മാന്‍മാര്‍ക്ക് സഹായികളായി കാരാര്‍ തൊഴിലാളികളാണ് അവര്‍ സര്‍വീസ് നിര്‍ത്തിയാല്‍ ലൈന്‍ ജോലികളും തടസ്സപ്പെടും.
സ്വയം വിരമിക്കുന്നവരെ പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുക, കരാര്‍ അടിസ്ഥാനത്തില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുക,ബില്ലിങ്ങ് ,കസ്റ്റമര്‍ സര്‍വീസ്, കേബിള്‍ വലിക്കല്‍ എന്നിവയും കരാര്‍ നല്‍കുക തുടങ്ങിയ പുനരുദ്ധരണ പാക്കേജിന്റെ മറവിലാണ് വി.ആര്‍.എസ് നടപ്പാക്കിയത്.കേരളത്തിലാകെയുള്ള 92956 ജീവനക്കാരില്‍ 6671 ജീവനക്കാരാക്കായിരുന്നു വി.ആര്‍. എസിന് അര്‍ഹത. ഇതില്‍ 4596 ജീവനക്കാരാണ് ഇതിനകം വി.ആര്‍.എസ് എടുത്തത്. തിരുവന്തപുരം (597), കൊല്ലം(323),പത്തനംതിട്ട (225),ആലപ്പുഴ(216),കോട്ടയം(324), പാലക്കാട് (329),മലപ്പുറം (276),കോഴിക്കോട്(309),കണ്ണൂര്‍(444) എന്നിങ്ങനെയാണ് സ്വയം വിരമിക്കുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ കേരളത്തിലെ പതിനായിരകണക്കിന് ബ്രോഡ്ബാന്‍ഡ് ഉള്‍പ്പെടെ ലാന്‍ഡ് ലൈനുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും.
https://www.facebook.com/Malayalivartha

























