ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ വിടുമെന്ന സൂചന നല്‍കി വീണ്ടും ബി.ജെ.പിയെ വിരട്ടാന്‍ നോക്കുന്നെങ്കിലും ഒന്നും ഏശുന്നില്ല

ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ വിടുമെന്ന സൂചന നല്‍കി വീണ്ടും ബി.ജെ.പിയെ വിരട്ടാന്‍ നോക്കുന്നെങ്കിലും ഒന്നും ഏശുന്നില്ല. അതോടെ രാജ്യസഭാ സീറ്റും എട്ട് ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും വേണമെന്ന ആവശ്യവുമായി ബി.ജെ.പി. ദേശീയ നേതൃത്വത്തെ ഒരിക്കല്‍ കൂടി സമീപിക്കാന്‍ തീരുമാനിച്ചു. ഇവ കിട്ടിയില്ലെങ്കില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.ഡി.എ. ബന്ധം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ സമ്മര്‍ദ്ദതന്ത്രം. പാല ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ. അനുകൂല നിലപാടാണ് ബി.ഡി.ജെ.എസ്. പ്രഖ്യാപിച്ചതെങ്കിലും നേതൃത്വത്തില്‍ ആശയക്കുഴപ്പം പ്രകടമായിരുന്നു. അതുകൊണ്ടാണ് അരൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താഞ്ഞതും പാലായില്‍ പാലം വലിച്ചതും. അതിനാല്‍ ബി.ഡി.ജെ.എസിനെ എടുത്ത് തലയില്‍ വയ്‌ക്കേണ്ടെന്നാണ് ബി.ജെ.പി തീരുമാനം.
എന്‍.ഡി.എയില്‍ തുടരണോ എന്ന കാര്യത്തില്‍ ബി.ഡി.ജെ.എസിലും അഭിപ്രായഭിന്നത രൂക്ഷമാണ്. അവഗണന സഹിച്ച് എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് വാദമാണ് കഴിഞ്ഞ മാസം ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. ബി.ജെ.പിയുമായി കൈകോര്‍ത്ത് പോകണമെന്ന നിലപാടിലാണ് സുഭാഷ് വാസു വിഭാഗം സ്വീകരിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസു, സംസ്ഥാന സെക്രട്ടറി ബി. സുരേഷ്ബാബു, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍ എന്നിവരാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കണമെന്ന ശക്തമായ നിലപാട് എടുത്തത്. എന്നാല്‍ ഇവര്‍ക്കെതിരെ സാമ്പത്തിക ആരോപണം ഉയര്‍ന്നതോടെ എസ്.എന്‍.ഡി.പി. യോഗം നേതൃത്വവും കൈവിട്ടു. അതോടെ ബി.ഡി.ജെ.എസ് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച് സമ്മേളനങ്ങളിലൊന്നും സുഭാഷ് വാസുവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പങ്കെടുത്തില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പ് നല്‍കിയിരുന്ന സ്ഥാനമാനങ്ങള്‍ ബി.ജെ.പി തരുന്നില്ലെങ്കില്‍ അടുത്ത സംസ്ഥാനകമ്മിറ്റിയില്‍ വിഷയം കത്തിക്കാനാണ് ബി.ജെ.പി വിരുദ്ധ വിഭാഗത്തിന്റെ നീക്കം. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി സുഭാഷ് വാസുവിനെ നിയമിച്ചതൊഴിച്ചാല്‍ മറ്റു സ്ഥാനങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്‍.ഡി.എയുടെ പ്രവര്‍ത്തനം താഴെത്തട്ടിലെത്തിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് മുന്നണിയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും മുന്നണിയെ ഒറ്റക്കെട്ടായി നയിക്കുന്നതില്‍ ബി.ജെ.പിക്ക് വീഴ്ചയുണ്ടായെന്നാണ് ബി.ഡി.ജെ.എസ് ആരോപണം.
പാലായിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരി ബി.ഡി.ജെ.എസ് നേതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും തയ്യാറായില്ലെന്ന ആക്ഷേപവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ബി.ഡി.ജെ.എസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനിലും ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തില്ല. അരൂരില്‍ ബി.ഡി.ജെ.എസ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതും ഈ തര്‍ക്കവുമായി ബന്ധപ്പെട്ടാണെന്നാണെന്നും എല്ലാ കാലവും ഒരു മുന്നണിക്കൊപ്പം നില്‍ക്കാമെന്ന വാഗ്ദാനം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുഷാറിന്റെ നേതൃത്വത്തില്‍ നിന്ന് ബി.ഡി.ജെ.എസിന്റെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള നീ്ക്കം ബി.ജെ.പി നടത്തുന്നുണ്ടെന്ന ആക്ഷേപമുണ്ട്. സുഭാഷ് വാസു അടക്കമുള്ള ചിലരുടെ മൗനാനുവാദത്തോടെയാണെന്നും ആരോപണമുണ്ട്. അതിനാല്‍ തുഷാറിന്റെയും ടീമിന്റെയും നീക്കം പൊളിയുമോ പൊളിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























