Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വാ പൊളിച്ച് ഭക്തര്‍... അടുത്ത ശബരിമല സീസണ്‍ തീരും മുമ്പ് കഴിഞ്ഞ ശബരിമല സീസണില്‍ നടന്നത് വള്ളി പുള്ളി തെറ്റാതെ തുറന്നടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍; മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും കേട്ടില്ല; മറുപടി നല്‍കാനാകാതെ ഓടിയൊളിച്ച് പാര്‍ട്ടിക്കാര്‍

02 JANUARY 2020 10:23 AM IST
മലയാളി വാര്‍ത്ത

അയ്യപ്പന്റെ മഹാത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍. എത്രവേഗമാ കാര്യങ്ങള്‍ കറങ്ങിത്തിരിയുന്നത്. അല്ലെങ്കില്‍ ഒരു ശബരിമല സീസണ്‍ കഴിയും മുമ്പ് എല്ലാം മാറി മറിയുമോ. കഴിഞ്ഞ വര്‍ഷത്തെ ശബരിമല സീസണില്‍ എന്തായിരുന്നു പുകില്‍. യുവതികളെ ഒന്നൊന്നായി ശബരിമലയിലേക്ക് പോലീസും സര്‍ക്കാരും ചേര്‍ന്ന് കയറ്റും. ഭക്തര്‍ ശരണം വിളി കടുപ്പിക്കുന്നതോടെ അവരെ ഇറക്കും. രഹ്നാ ഫാത്തിമയും മറ്റൊരു യുവതിയും കൂടി പോലീസിന്റെ പടച്ചട്ട അണിയിപ്പിച്ച് ശബരിമലയിലേക്ക് കയറ്റിയത് വലിയ വിവാദമായിരുന്നു. ഏതാണ്ട് നടപ്പന്തല്‍ വരെ ഇവരെ പോലീസുകാര്‍ കൊണ്ടു വന്നു. എന്നാല്‍ തന്ത്രിയുടേയും ദേവസ്വം ബോര്‍ഡിന്റേയും നടയടച്ചിടുമെന്ന കടുത്ത നിലപാടാണ് അവരെ താഴെയിറക്കിയത്. അന്നേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞതാണ് യുവതികളെ കയറ്റില്ലെന്ന്.

പദ്മകുമാര്‍ പരമ ഭക്തനാണെന്ന് ജനത്തിനറിയാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കഴിഞ്ഞാല്‍ പദ്മകുമാര്‍ പറഞ്ഞതെല്ലാം മാറ്റിപ്പറയും. എങ്കിലും യുവതികളെ കയറ്റാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. ഇതറിഞ്ഞ സര്‍ക്കാരും പാര്‍ട്ടിയും പദ്മകുമാര്‍ അറിയാതെ രാത്രിയുടെ മറവില്‍ ബിന്ദു അമ്മിണിയേയും കനകദുര്‍ഗയേയും കയറ്റി. അത് പദ്മകുമാറിനേറ്റ വലിയ അടിയായിരുന്നു. അതിനാല്‍ തന്നെ പിറ്റേന്ന് ശുദ്ധി കലശം ചെയ്ത് പകരം വീട്ടി. എങ്കിലും പിണറായിയെ പേടിച്ച് പദ്മകുമാര്‍ എപ്പോഴും നിശബ്ദനായിരുന്നു. പേടികാരണം നിന്ന നില്‍പില്‍ മാറ്റി പറയുന്ന ആളായും പദ്മകുമാറിനെ വ്യാഖ്യാനിച്ചു. എന്നാല്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം എല്ലാം വെട്ടിത്തുറന്ന് പറയുകയാണ് പദ്മകുമാര്‍.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറയുന്നത്.

യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിവിധി വന്ന നാളുകളില്‍ത്തന്നെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയില്‍ പദ്മകുമാര്‍ പറഞ്ഞു.

അനിവാര്യമെങ്കില്‍ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെയായാല്‍ സംഘര്‍ഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.

പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വേണമെന്ന ആവശ്യമുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.

കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനല്‍കാതിരുന്നതെന്നും പദ്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായത്.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും കിട്ടിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, കെ.ജെ. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്തായാലും പദ്മകുമാറിന്റെ തുറന്ന് പറച്ചില്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിന് മറുപടി പറയേണ്ടി വിരക തന്നെ ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends