Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ട്.... ഗവര്‍ണര്‍ക്കെതിരെ പടയൊരുക്കവുമായി കെ. മുരളീധരന്‍ മുതലുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും സിപിഎം നേതാക്കളും രംഗത്ത്; പ്രത്യക്ഷത്തില്‍ ഒരാളുടേയും സപ്പോര്‍ട്ട് കിട്ടുന്നില്ലെങ്കിലും കേന്ദ്രത്തെ ശക്തമായി പിന്തുണച്ച് പറഞ്ഞ വാക്കില്‍ ഉറച്ച് നിന്ന് ഗവര്‍ണര്‍

03 JANUARY 2020 01:00 PM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമത്തെ തള്ളിപ്പറയുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയ പ്രമുഖനാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തിന്റെ ശക്തമായ നിലപാട് കാരണം കേണ്‍ഗ്രസുകാരും സിപിഎമ്മും കൈകോര്‍ക്കുന്ന അവസ്ഥ പോലുമുണ്ടായി. എങ്കിലും ഓരോ ദിവസം പോലും കഴിയും തോറും കൂടുതല്‍ ശക്തനായ ഗവര്‍ണറേയാണ് കാണാന്‍ കഴിഞ്ഞത്. എന്തിന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം പോലും ഗവര്‍ണര്‍ തള്ളിക്കളയുകയാണ്. ഇതിനെതിരെ വീണ്ടും നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിമര്‍ശിക്കാനും കേന്ദ്രത്തോട് പ്രമേയത്തിലൂടെ ആവശ്യമുന്നയിക്കാനും നിയമസഭയ്ക്ക് അവകാശമുണ്ടെന്നു നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ അഭിപ്രായം രാഷ്ട്രീയമായെന്നു വിമര്‍ശിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ ഒരുപടി കൂടി കടന്നപ്പോള്‍, കെ. മുരളീധരന്റെ പ്രതികരണം ഗവര്‍ണറെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പിലെത്തി.

പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണെന്ന് ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതില്‍ ഒരു സ്ഥാനവുമില്ല. സ്വന്തം അധികാരത്തിലില്ലാത്ത കാര്യങ്ങളില്‍ സംസ്ഥാനം നടത്തുന്ന ചര്‍ച്ചകളും പ്രമേയങ്ങളും സമയം പാഴാക്കുകയേയുള്ളൂ. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാകാം നിയമസഭ പ്രമേയം പാസാക്കിയത്. ചരിത്രവിഷയങ്ങള്‍ക്കു പകരം മറ്റുപലതുമാണ് അവിടെ ചര്‍ച്ച ചെയ്തത്. ചരിത്ര കോണ്‍ഗ്രസ് സര്‍ക്കാരിനു നല്‍കിയ നിര്‍ദേശങ്ങള്‍ കുറ്റകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമത്തെ നേരത്തേ ഒന്നിലധികം വേദികളില്‍ ശക്തമായി ന്യായീകരിച്ച അദ്ദേഹത്തോടുള്ള വിയോജിപ്പ് അതോടെ അണപൊട്ടി.

നിയമസഭ മുമ്പും ഇത്തരം പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും അതു ചട്ടലംഘനമാണെന്നു പറയുന്നതു ശരിയല്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു. നിയമസഭാ പ്രമേയത്തെ ഗവര്‍ണര്‍ ചോദ്യംചെയ്തതു ശരിയല്ലെന്നും അദ്ദേഹം ഇത്തരം ഇടപെടലുകളില്‍നിന്നു മാറിനില്‍ക്കണമെന്നും എ. വിജയരാഘവന്‍ പറഞ്ഞു. ബി.ജെ.പിയുടെ ഏജന്റായി മാറിയ ആരിഫ് മുഹമ്മദ് ഖാനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നു കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമസഭയ്ക്ക് അതിന്റേതായ അവകാശമുണ്ടെന്നും ഗവര്‍ണര്‍ പദവിയുടെ ഔന്നത്യം മാനിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞില്ല.

അതേസമയം ബിജെപിയുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക് ലഭിക്കുന്നത്. മുത്തലാഖ് നിരോധനമടക്കമുള്ള സാമൂഹിക പരിഷ്‌കരണത്തിലൂടെ മുസ്ലിം സമൂഹത്തിന്റെ പിന്തുണ നേടിയ മോഡി സര്‍ക്കാരിനെതിരായ സംഘടിത നീക്കത്തിന്റെ ഭാഗമായാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. പ്രമേയത്തിനു കടലാസിന്റെ വില പോലുമില്ല. പ്രമേയം അവകാശലംഘനമാണോ എന്നു പാര്‍ലമെന്റിന്റെ അവകാശ സമിതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പിയ്‌ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി... എന്നായിരുന്നു സുരേന്ദ്രന്റെ മുന്നറിയിപ്പ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends