Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ശബരിമല, തൃശൂര്‍ വഴി കണ്ണൂരില്‍... പുതുവൈപ്പിന്‍ സമരത്തിലൂടെ ജനങ്ങളേയും ഹര്‍ത്താല്‍ ആഘോഷിച്ച പാര്‍ട്ടിക്കാരേയും അടിച്ചൊതുക്കിയ യതീഷ് ചന്ദ്ര ഇപ്പോള്‍ കണ്ണൂരിലിറങ്ങി; ശബരിമലയില്‍ സുരേന്ദ്രനെപ്പൊക്കിയകത്തിട്ട് നല്ലപിള്ളയായി തൃശൂര്‍ വഴി യതീഷ് ചന്ദ്ര കണ്ണൂരിലെത്തുമ്പോള്‍ സഖാക്കള്‍ക്ക് വലിയ ആശങ്ക

04 JANUARY 2020 10:37 AM IST
മലയാളി വാര്‍ത്ത

ആദ്യം ബിജെപിക്കാരുടേയും പിന്നീട് സിപിഎംകാരുടേയും ഹിറോയായിരുന്ന യതീഷ് ചന്ദ്ര ഐപിഎസ് എക്കാലവും യുവാക്കളുടെ ഹീറോയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎമ്മുകാരെ ഓടിച്ചിട്ട് അടിച്ച ആ യതീഷ് ചന്ദ്ര ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലേക്ക് മാറ്റിയിരിക്കുകയാണ്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെയാണ് കണ്ണൂരിലേക്ക് മാറ്റിയത്. കണ്ണൂര്‍ മേധാവിയായിരുന്ന പ്രതീഷ് കുമാറിന് ഇനി പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്ര എപ്പോഴും സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടി സിപിഎമ്മില്‍ പോലും ആരാധകരുണ്ടാക്കി.

അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്തതോടെ ബിജെപിക്കാരുടെ പ്രീയപ്പെട്ടവനായി മാറിയിരുന്നു യതീഷ് ചന്ദ്ര. യതീഷിന്റെ പേരില്‍ ഫാന്‍സ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാര്‍ അനുകൂലികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ശബരിമല വന്നപ്പോള്‍ യതീഷ് ചന്ദ്ര സംഘികളുടെ കണ്ണിലെ കരടായിമാറി. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലെ താരമായ ഈ 34 കാരന്‍ 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ്. കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനാണ് യതീഷ്. ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ ശ്യമളയാണ് യതീഷിന്റെ ഭാര്യ.

ഒരിക്കല്‍ തെരുവ് ഗുണ്ടയെന്ന് സിപിഎം നേതാക്കള്‍ വിളിച്ച അതേ യതീഷ് ചന്ദ്രയ്ക്കാണ് ഇപ്പോള്‍ കണ്ണൂരിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 2015 ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കേയാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് ഇടതുപക്ഷം അങ്കമാലിയില്‍ നടത്തിയ ഉപരോധ സമരത്തില്‍ വഴിതടയാതെ യാത്രക്കാരെ കടത്തിവിടണമെന്ന് യതീഷ് ആവശ്യപ്പെട്ടു.

എന്നാല്‍ സമരക്കാര്‍ ഇത് പാലിച്ചില്ല. ഇതോടെ യതീഷ് പ്രായഭേദമില്ലാതെ എല്ലാ സിപിഎം നേതാക്കളേയും തെരുവില്‍ നേരിട്ടത്. യതീഷിന്റെ പ്രവൃത്തികളുടെ വീഡിയോയും ചിത്രങ്ങളും മീഡിയയില്‍ നിറഞ്ഞതോടെ യതീഷ് ചന്ദ്രയെ വിഎസ് അച്ചുതാനന്ദന്‍ പോലും വിമര്‍ശിച്ചു.

പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാരെ ലാത്തി കൊണ്ട് നേരിട്ട നടപടിയും വലിയ വിവാദമായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ വരെ പ്രശ്‌നത്തില്‍ ഇടപെട്ടു. അന്ന് യതീഷിന്റെ പരിധിയില്‍ അല്ല സമരം നടന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധ്‌പ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ നടന്ന ഓപ്പറേഷന് നേതൃത്വം നല്‍കിയത് യതീഷ് ആയിരുന്നു.

സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ വിസ്താരത്തിനായി യതീഷിനെ വിളിച്ച് വരുത്തി. വിസ്താരത്തിനെത്തിയ ഏഴുവയസുകാരന്‍ അലന്‍ തന്റെ അച്ഛനെ തല്ലിയത് ഈ പോലീസാണെന്ന് യതീഷിന്റെ മുഖത്ത് നോക്കി പറഞ്ഞു. എന്നാല്‍ കുട്ടിക്ക് മാറിപോയതാകാമെന്ന മറുപടിയായിരുന്നു യതീഷ് നല്‍കിയത്.

ഇതിനിടയില്‍ പല വിവാദങ്ങളിലും യതീഷ് പെട്ടിരുന്നു. അവസാനമായി യതീഷിനെ വീണ്ടും താരമാക്കിയിരിക്കുന്നത് ശബരിമലയിലെ നടപടിയാണ്. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് ശേഷവും ശബരിമലയിലേക്ക് വീണ്ടും പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ബസ് തടഞ്ഞ് നിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് വാങ്ങി സന്നിധാനത്തേക്ക് കടത്തിവിട്ട യതീഷിന്റെ നടപടി കൈയ്യടി നേടിയിരുന്നു. നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെപി ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്തതും യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. മാത്രമല്ല കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതും ഹിറ്റായിരുന്നു. അവിടെ നിന്ന് തൃശൂരില്‍ എത്തിയ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയ്ക്ക് ഷേക്ക് ഹാന്റ് കൊടുത്തതും ശ്രദ്ധനേടി. തൃശൂരില്‍ വലിയ വിവാദമുണ്ടാക്കാതെയാണ് യതീഷ് ചന്ദ്ര സിപിഎമ്മിനും ആര്‍എസ്എസിനും വലിയ വേരോട്ടമുള്ള കണ്ണൂരില്‍ എത്തുന്നത്. യതീഷ് ചന്ദ്രയുടെ പഴയ കര്‍ശന നടപടിയുണ്ടായാല്‍ രണ്ട് കൂട്ടരും വലയും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (6 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends