തലതല്ലി അമ്മ... കാണാതായ പൊന്നുമോളെ കണ്ടെത്താനായി ടിക്കറ്റുമൊപ്പിച്ച് മസ്‌കറ്റില്‍ നിന്നും അച്ഛന്‍ പറന്നെത്തി; വീട്ടിലെത്തിയതോടെ അമ്മ തളര്‍ന്നു വീണു; പൊന്നുമോളെ തിരിച്ചറിയാനായി പുഴക്കരയില്‍ അച്ഛനെ എത്തിച്ചു; സര്‍വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞ് ആ പിതാവ് തളര്‍ന്നു വീണു; പ്രദീപിന്റെ വേദന കേരളത്തിന്റെ വേദന

കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായ അറ് വയസുകാരിയുടെ മരണം കേരളത്തിന്റെ വേദനയായി മാറുകയാണ്. മകളുടെ വിയോഗമറിയാതെ കാണാതായ പൊന്നുമോളെ കണ്ടെത്താന്‍ അച്ഛന്‍ പ്രദീപ് കുമാര്‍ മസ്‌കറ്റില്‍ നിന്നും ഇന്ന് രാവിലെ പറന്നിറങ്ങി. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള വഴിയിലാണ് മരണവാര്‍ത്തയറിയുന്നത്. അതീവ വേദനയോടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ തളര്‍ന്നു വീണു. വല്ലാത്തൊരന്തരീക്ഷത്തില്‍ കുട്ടിയാണെന്ന് തിരിച്ചറിയാനായി പ്രകാശിനെ പുഴക്കരയിലേക്ക് കൊണ്ടു വന്നു. ബന്ധുക്കള്‍ പിടിച്ചാണ് പ്രദീപിനെ പുഴക്കരയില്‍ കൊണ്ടു വന്നത്. പിടിച്ചു നിന്ന പ്രകാശ് പൊന്നു മോളുടെ ചേതനയറ്റ ശരീരം കണ്ടതോടെ തളര്‍ന്നു വീണു. ബന്ധുക്കള്‍ എടുത്താണ് പ്രകാശിനെ തിരികെ വീട്ടിലേക്ക് കൊണ്ടു പോയത്.
വീടിന് സമീപത്തെ ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും ഇവിടെ പരിശോധന നടന്നിരുന്നു. മുങ്ങില്‍ വിദഗ്ധരും മുങ്ങി തപ്പി. എന്നാല്‍ ഒന്നും കിട്ടിയില്ല. പെട്ടെന്ന് തെളിഞ്ഞ വെള്ളത്തില്‍ മൃതദേഹം പൊങ്ങി. പൊലീസിലെ മുങ്ങില്‍ വിദഗ്ദ്ധര്‍ പായി പൊതിഞ്ഞ് കുട്ടിയെ ശരീരം കരയ്ക്ക് എത്തിച്ചു. ഏറെ ദുരൂഹതകളാണ് ദേവനന്ദയുടെ തിരോധാനവും മരണവും ഉയര്‍ത്തുന്നത്. നാട്ടുകാരും ബന്ധുക്കളും ഒരു പോലെയാണ് ഇത് പറയുന്നത്.
വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടിയല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. അതിന് ശേഷം സമീപ പ്രദേശങ്ങളെല്ലാം നാട്ടുകാരും പൊലീസും അരിച്ചു പെറുക്കി. ഒരു തുമ്പും കിട്ടിയില്ല. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതാകുമെന്ന് പോലും കരുതി തെരച്ചില്‍ നടത്തി. ഇന്ന് മൃതദേഹം കണ്ടെത്തിയതും അതേ ക്ഷേത്രത്തിലേക്കുള്ള വഴിക്കടുത്തെ പുഴയ്ക്ക് അരുകിലാണ്.
ക്‌ഷേത്ര ഉത്സവത്തിനായി താല്‍കാലിക പാലം കെട്ടിയിരുന്നു. തടികൊണ്ടുള്ള പാലം. ഈ പാലത്തിന് ഇപ്പുറത്താണ് ദേവനന്ദയുടെ വീട്. കുട്ടി പുഴയിലേക്ക് സ്വയം കളിക്കാനെത്തിയാല്‍ വീണു പോകാന്‍ സാധ്യതയുള്ളിടത്താണ് മൃതദേഹം പൊങ്ങിയത്. പക്ഷേ ഇവിടെ ഇന്നലെ പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തിയതാണ്. വലിയ ആഴമുണ്ടെങ്കിലും ഇവിടെ ചെളി കുറവാണ്. മാലിന്യം ഉള്ളതിനാല്‍ ആരും കുളിക്കാനും ഇറങ്ങാറില്ല. അതുകൊണ്ട് തന്നെ ദേവനന്ദയും അമ്മയും മറ്റുള്ളവരും ഒന്നും ഇവിടേക്ക് വരില്ലായിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയും ഇങ്ങോട്ടുള്ള വരവും കളിയുമെല്ലാം ഒഴിവാക്കിയിരുന്നു.
പാലത്തിന്റെ അപ്പുറത്ത് നിന്ന് ഇങ്ങോട്ട് വലിയ ഒഴുക്കുണ്ട്. പാലത്തില്‍ തട്ടി മാലിന്യങ്ങള്‍ കൂമ്പാരം പോലെ കിടക്കുകയും ചെയ്യുന്നു. ഇതിനിടെയിലും ചെറിയ വിടവുണ്ട്. ഇതുവഴിയാണ് ദേവനന്ദയുടെ മൃതദേഹം തെരച്ചിലുകാരുടെ കണ്ണില്‍ പെടുന്ന തരത്തിലെത്തിയതെന്നാണ് പൊലീസിന്റെ സംശയം. അല്ലാത്ത പക്ഷം ഇന്നലെ തന്നെ മൃതദേഹം കാണുമായിരുന്നു. അതായത് വീട്ടില്‍ നിന്ന് കുറച്ചകലെ ദേവനന്ദ എത്തിയിരുന്നുവെന്നാണ് സംശയം ഉയരുന്നത്. അതുകൊണ്ടാണ് ദുരൂഹത ഉയരുന്നത്.
പാലത്തിന് അപ്പുറത്ത് നിന്ന് ഒഴുകി വന്ന മൃതദേഹം ആറിലേക്ക് പടര്‍ന്ന് കിടന്ന വള്ളി കെട്ടില്‍ പെടുകയായിരുന്നു. ഇതില്‍ ദേവനന്ദയുടെ മുടി ഒടക്കി. അതുകൊണ്ടാണ് തെരച്ചിലിനെത്തിയവരുടെ കാഴ്ചയിലേക്ക് മൃതദേഹം എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha