Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ

06 APRIL 2020 10:12 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശമ്ബളത്തില്‍ നിന്ന് മുപ്പത് ശതമാനം വെട്ടികുറയ്ക്കും. രണ്ട് വര്‍ഷത്തേക്കാണ് ശമ്ബളം വെട്ടികുറയ്ക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് തീരുമാനം ബാധകമായിരിക്കും. ഇതിനൊപ്പംതന്നെ രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ട് നിര്‍ത്തിവയ്ക്കാനും മന്ത്രിയഭാ യോഗം തീരുമാനമെടുത്തു.

സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എ മാരുടെ ശമ്ബളത്തിലും അടുത്ത ഒരു വര്‍ഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എംപി ഫണ്ട് വിനിയോഗാതിരിക്കുന്നതു വഴി ശേഖരിക്കുന്ന പണം നാട്ടിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മൂലം ഉണ്ടായിട്ടുള്ള സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് വിനിയോഗിക്കപ്പെടുക എന്ന് സുരേന്ദ്രന്‍ പറഞ്ഞു.എംപിമാരുടെ ശമ്ബളത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് അടുത്ത ഒരു വര്‍ഷത്തേക്ക് വരുക. ഈ ഇനത്തിലും സ്വരൂപിക്കപ്പെടുന്ന പണം രാജ്യത്തിന്റെ സാമ്ബത്തിക ഉത്തേജനത്തിനായി വിനിയോഗിക്കപ്പെടും.

എംപി ഫണ്ട് നിര്‍ത്തി വയ്ക്കുന്നതിലൂടെ എല്ലാ വികസനവും നിര്‍ത്തലാക്കുന്നു എന്ന പ്രചാരണം ശരിയല്ല. രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ ശേഖരിക്കപ്പെടുന്ന ധനവും ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനു തന്നെയാണ് വിനിയോഗിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവന്‍ ബാധിച്ചിട്ടുള്ള മഹാമാരിയില്‍ ലോകസാമ്ബത്തിക മേഖലയാകെ മന്ദീഭവിച്ചു നില്‍ക്കുകയാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂട മാത്രമേ ഇതില്‍ നിന്ന് കരകയറാനാകൂ. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം സര്‍ക്കാരുകള്‍ക്കുണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സമ്ബദ്ഘടനയില്‍ കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എം.പിമാരുടെ ശമ്ബളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (22 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (26 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (37 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (56 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends