എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതികളില്‍ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതികളില്‍ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്‌ക്കൊപ്പം റെഗുലര്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷാനടത്തിപ്പിന് ക്രമീകരണങ്ങള്‍ നടത്തി. ഗള്‍ഫിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്തുന്നതിനുള്ള അനുമതികിട്ടി. 26 മുതല്‍ 30 വരെയാണ് പരീക്ഷ.
മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറന്റീന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം. വീട്ടുനിരീക്ഷണത്തില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്നുള്ള കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം. എല്ലാ വിദ്യാര്‍ഥികള്‍ക്കും തെര്‍മല്‍ സ്‌ക്രീനിങ്. വൈദ്യപരിശോധനയ്ക്ക് സ്‌കൂളുകളില്‍ സംവിധാനം ഉണ്ടായിരിക്കും.
കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മുഖാവരണവും വീടുകളില്‍ എത്തിക്കാന്‍ സമഗ്രശിക്ഷ കേരളയ്ക്ക് ചുമതല നല്‍കി. സ്‌കൂളുകളില്‍ മുഖാവരണങ്ങള്‍ എന്‍.എസ്.എസ്. വഴി വിതരണം ചെയ്യും. അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധമാക്കി.
സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കുന്നതിന് പ്രഥമാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാകേന്ദ്രത്തില്‍ത്തന്നെ സൂക്ഷിക്കും. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളും അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കും. തെര്‍മല്‍ സ്‌ക്രീനിങ്ങിനായി പരീക്ഷാകേന്ദ്രങ്ങളില്‍ 5000 ഐ.ആര്‍. തെര്‍മോമീറ്റര്‍. ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷനടത്തേണ്ട ഉത്തരവാദിത്വം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും.
തദ്ദേശവകുപ്പ്, ആരോഗ്യ കുടുംബക്ഷേമവകുപ്പ്, അഗ്‌നിരക്ഷാസേന, പോലീസ്, ഗതാഗതവകുപ്പ് എന്നിവരുടെ സഹായം പരീക്ഷാ നടത്തിപ്പിനുണ്ട്. ഏകോപനത്തിനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലും വാര്‍റൂമുകള്‍.
"
https://www.facebook.com/Malayalivartha