Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറഞ്ഞതല്ല ഈ സത്യങ്ങൾ ; ഉത്രയുടെയും സൂരജിൻ്റെയും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാമായിരുന്നിട്ടും കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറായില്ല; ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് സൂരജിന്റെ അമ്മ

26 MAY 2020 05:46 PM IST
മലയാളി വാര്‍ത്ത

എന്റെ മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂരജിന്റെ അമ്മ പ്രതികരിച്ചിരുന്നു. മകനെ പോലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും അവന്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ലേ കരഞ്ഞു പറഞ്ഞതെന്നും അവര്‍ പറഞ്ഞു. ഒരിക്കലും ആ അമ്മയുടെ വശം ചേർന്ന് സംസാരിക്കുക അല്ല. എത്ര ക്രൂരനാണ് തന്റെ മകനെങ്കിലും അതും ഓർമ്മയാണ് . അത് കൊണ്ട് തന്നെ ആ അമ്മക്ക് പറയാനുള്ളത് പ്രേക്ഷകർ കേൾക്കേണ്ടതാണ്. കാരണം ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് സൂരജിന്റെ അമ്മ രേണുക പറയുകയും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട് .

മാത്രമല്ല ഉത്രയുടെ അച്ഛനും സഹോദരനും തന്നെ തല്ലിയെന്നും വനിത കമ്മീഷനില്‍ പരാതി നല്‍കിയിയിട്ട് ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. അടൂരും പരിസരപ്രദേശങ്ങളിലും ചോദിച്ചാലറിയാം. അവന്‍ ഒരിക്കലും അത്തരക്കാരനല്ല. അവനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. തെളിവെടുപ്പിനിടെ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ കിട്ടിയെന്ന് പറയുന്നു. അത്ര വലിയ ക്രിമിനല്‍ ബുദ്ധിയുള്ള ആള്‍ ആണെങ്കില്‍ ആ ജാര്‍ അവിടെ ഇട്ട് പോകുമോ?- സൂരജിന്റെ അമ്മ ചോദിച്ചു. മാത്രമല്ല സൂരജിനെ ലക്ഷങ്ങൾ മുടക്കി കള്ളക്കേസിൽ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞിരുന്നു എന്ന് സൂരജിൻ്റെ അമ്മ രേണുക.

കാർ ഉൾപ്പെടെ ലഭിച്ച സ്ത്രീധനം തങ്ങൾ തിരികെ നൽകിയിരുന്നു എന്നും സഞ്ചയനത്തിൻ്റെ അന്ന് പരസ്യമായി വിജയസേനൻ ഭീഷണി മുഴക്കിയിരുന്നു എന്നും സൂരജിൻ്റെ അമ്മ ആരോപിച്ചു. മകൻ നിരപരാധിയാണെന്നും പൊലീസ് കൊണ്ടുപൊയ്ക്കോട്ടെ എന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവർ സംസാരിക്കുന്ന സമയത്തൊക്കെ അപ്പുറത്തെ മുറിയിൽ നിന്ന് ഉത്രയുടെയും സൂരജിൻ്റെയും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാമായിരുനു എന്നാൽ കുഞ്ഞിനെ എടുക്കാൻ അവർ തയ്യാറായില്ല. കുഞ്ഞിനെയും രേണുകയെയും കാണാനില്ലെന്ന് ഇന്നലെ പരാതി ഉയർന്നിരുന്നു. ഇന്ന് രാവിലെ ഇരുവരും തിരികെ എത്തി. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവായിരുന്നു. എന്നാൽ കുഞ്ഞിനെ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നില്ല. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ 65 ലക്ഷം രൂപയോളം ലഭിക്കും. അത് രണ്ട് മക്കളുടെ പേരിലും നല്‍കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉത്രയെ കൊല്ലാന്‍ അവന്‍ നോക്കുമോ എന്ന് രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടെ മൂന്നേക്കര്‍ എവിടെയാണെന്ന് പോലും ചോദിച്ചില്ല. അതവരുടെ പേരില്‍ എഴുതിവെക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക പറയുന്നു. സഞ്ചയനത്തിന്റെ അന്ന് വൈകുന്നേരമാണ് മുതലിനെ ചൊല്ലിയുള്ള തര്‍ക്കമുണ്ടായത്. ഒരു സെന്റ് ഭൂമി പോലും വേണ്ടെന്നാണ് മകന്‍ പറഞ്ഞത്. കാറും വേണ്ടെന്ന് പറഞ്ഞു. അന്ന് മുതല്‍ ഉത്രയുടെ സഹോദരനാണ് കാര്‍ ഉപയോഗിക്കുന്നത്. സഞ്ചയനത്തിന്റെ അന്ന്, ഇന്ന് മുതല്‍ സൂരജ് മരുമകനല്ല ശത്രുവാണെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞിരുന്നു. കള്ളക്കേസില്‍ കുടുക്കുമെന്നും അതിനുള്ള ലക്ഷങ്ങള്‍ തന്റെ കൈയിലുണ്ടെന്നും അയാള്‍ പറഞ്ഞു. സ്വര്‍ണം മുഴുവന്‍ തന്റെ മകന്‍ കട്ടുതിന്നു എന്നാണ് അവര്‍ പറയുന്നത്. എല്ലാ സത്യങ്ങളും ഉത്രയുടെ മാതാപിതാക്കള്‍ക്ക് അറിയാം. ദൈവം എന്നൊരാള്‍ മുകളില്‍ ഉണ്ടല്ലോ എന്നും സൂരജിന്റെ അമ്മ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (8 minutes ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (2 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (2 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (4 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (4 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (4 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends