Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.... അധികം സംസാരിക്കാത്ത സ്വഭാവക്കാരന്‍, ചെറുപ്രായത്തിലും ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതായി പൊലീസ് ...

05 JUNE 2020 11:41 AM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെറുപ്രായത്തിലും ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ആലപ്പുഴ സക്കറിയ ബസാറിലെ ബന്ധുവീട്ടില്‍ നിന്നാണ് ചെറുപ്രായത്തില്‍ മുഹമ്മദ് ബിലാല്‍ വളര്‍ന്നത്.

പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് സംഘം ഇന്നലെയാണ് ആലപ്പുഴയില്‍ എത്തിയത്. പ്രതിയായ മുഹമ്മദ് ബിലാലിനെ തിരിച്ചറിയാന്‍ പ്രധാന കാരണം കൊല നടത്തിയ വീട്ടില്‍ നിന്നു കാര്‍ മോഷ്ടിച്ചതാണ്. ഈ കാര്‍ മുഹമ്മദ് ബിലാല്‍ ഒളിപ്പിച്ചത് ആലപ്പുഴയിലാണ്. ഇവിടെ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ബിലാലിന്റെ കുട്ടിക്കാലത്തെ കുറിച്ച് പൊലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

കൊലപാതകത്തിനു ശേഷം കാറുമായി കടന്ന മുഹമ്മദ് ബിലാലിന്റെ യാത്ര സാധാരണ വഴിയില്‍ നിന്നു മാറിയായിരുന്നു. ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ കയറിയ ശേഷം വൈക്കം വഴി ആലപ്പുഴയിലേക്ക്. ആലപ്പുഴ നഗരത്തിലെ മുഹമ്മദന്‍സ് സ്‌കൂളിനു സമീപം കാര്‍ ഉപേക്ഷിച്ചു. മൂന്നാം ക്ലാസ് വരെ ബിലാല്‍ പഠിച്ചത് ഈ സ്‌കൂളിലായിരുന്നു.

അന്ന് ആലപ്പുഴ വട്ടപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം. കാര്‍ മൂടിയിട്ട ശേഷം ആലപ്പുഴയില്‍ നിന്നു ബസുകള്‍ മാറിക്കയറി എറണാകുളത്ത് എത്തി. ഇതിനിടെ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലി സംഘടിപ്പിച്ചു. നന്നായി പാചകം അറിയുന്ന ബിലാലിനെക്കുറിച്ചു കാര്യമായി അന്വേഷിക്കാതെയാണു ഹോട്ടലുകാര്‍ ജോലിക്ക് എടുത്തതെന്നാണു വിവരം

തിങ്കളാഴ്ച രാവിലെ പത്തോടെയാണു ബിലാല്‍ ചെങ്ങളം കരിമ്പിന്‍ചിറ ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ എത്തിയതെന്നു പമ്പ് ജീവനക്കാരന്‍ ടിജു ഓര്‍മിക്കുന്നു. കാറിന്റെ വലതു പിന്‍ഭാഗം ബങ്കിന്റെ അടുത്ത് എന്ന തരത്തിലാണു നിര്‍ത്തിയത്. ടാങ്ക് കാറിന്റെ ഇടതു ഭാഗത്താണ്, മാറ്റി നിര്‍ത്തണം എന്ന് ടിജു ആംഗ്യം കാണിച്ചു. കാര്‍ പിന്നോട്ടെടുത്തു ശരിയായ രീതിയില്‍ നിര്‍ത്തി.

കാറില്‍ ഇരുന്ന പ്രതി ആ ഭാഗത്തെ ചില്ല് അല്‍പം താഴ്ത്തി. പെട്രോള്‍ അടിക്കാന്‍ പറഞ്ഞു. പ്രതി മാസ്‌ക് ധരിച്ചിരുന്നു. മുഖം വ്യക്തമായി കണ്ടില്ല. പെട്രോളിന്റെ പണം കൊടുത്ത ശേഷം കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ പമ്പിന്റെ തറയില്‍ കാര്‍ ഇടിച്ചു സിമന്റ് അടര്‍ന്നു. ഇതു കാര്യമാക്കാതെ പ്രതി കാര്‍ ഓടിച്ചു കുമരകം ഭാഗത്തേക്കു പോകുകയായിരുന്നുവെന്നു ടിജു പറയുന്നു.

ആലപ്പുഴയില്‍ തെളിവെടുപ്പിനു എത്തിച്ചപ്പോള്‍ നിരവധിപേര്‍ മുഹമ്മദ് ബിലാലിനെ കാണാനെത്തി. ഇവരില്‍ ചിലര്‍ ബിലാലിനെ തിരിച്ചറിഞ്ഞു. അഞ്ച് കൊല്ലം മുന്‍പ് വരെ ഇയാള്‍ നഗരത്തില്‍ പല ഇടങ്ങളിലായി ജോലി ചെയ്തിരുന്നു. തട്ടുകടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. മോഷണവും അക്രമവും പതിവായതോടെ എല്ലായിടത്ത് നിന്നും പുറത്താക്കുകയായിരുന്നു. ബിലാല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

ചെറുപ്പത്തില്‍ പഠിച്ച മുഹമ്മദിയന്‍ സ്‌കൂളിനു സമീപത്തെ വിജനമായ റോഡരികിലാണ് മോഷ്ടിച്ച കാര്‍ മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ചത്. ഈ സ്ഥലം നേരത്തെ തന്നെ നോക്കിവച്ചിരുന്നു. കാര്‍ ഉപേക്ഷിച്ച ശേഷം ബസിലും ലോറിയിലുമായി ഇയാള്‍ കൊച്ചിയിലെത്തി. അവിടെ ഒരു ഹോട്ടലില്‍ ജോലിയ്ക്ക് നിന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജോലിയ്ക്കു നിന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത സ്വഭാവക്കാരനാണ് മുഹമ്മദ് ബിലാല്‍. ഹോട്ടല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ സമയത്താണ് പൊലീസ് ബിലാലിനെ പിടികൂടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (45 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (47 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (50 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (55 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends