Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

3 മാസം ഗുരുതരം; കോവിഡ് രോഗികളും മരണവും വലിയതോതിൽ കൂടാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ ; സമൂഹവ്യാപനം പ്രതീക്ഷിച്ച് മുന്നൊരുക്കം; സമ്പർക്ക രോഗപകർച്ച വെല്ലുവിളി; മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനൊപ്പം അകലവും പാലിച്ചില്ലെങ്കിൽ സഥിതി ഗുരുതരമാകും

07 JUNE 2020 11:29 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മൂന്നക്കം തൊടുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്ക വർദ്ധിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ കൂടി നിലവിൽ വരുകയും സമ്പർക്കത്തിലൂടെ രോഗ ബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി. 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ശനിയാഴ്ച സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഇതാദ്യമായി 1000 കടക്കുന്ന സാഹചര്യവും ഉണ്ടായി. ആകെ 1029 ആക്ടീവ് കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്

സംസ്ഥാനത്ത് 3 മാസത്തിനുള്ളിൽ കോവി‍ഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ എന്ന് റിപ്പോർട്ടുകൾ . മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജടീച്ചറും വെള്ളിയാഴ്ച പങ്കെടുത്ത ഉന്നതതല യോഗത്തിലാണു 100 ദിവസത്തിനുള്ളിൽ സംഭവിക്കാവുന്ന ഗുരുതര സാഹചര്യം ആരോഗ്യവകുപ്പ് മേധാവികൾ അവതരിപ്പിച്ചത്. മുതിർന്ന പൗരന്മാരും ഇതര രോഗികളുമാണു കടുത്ത വെല്ലുവിളി നേരിടുന്നവർ. ഈ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിലാണു സ്ഥിതി രൂക്ഷമാകുന്നുവെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.


റിപ്പോർട്ട് അനുസരിച്ചു ജൂൺ 31വരെ ദിവസം 169, ജൂലൈ 31വരെ ദിവസം 272 , ഓഗസ്റ്റ് 31വരെ ദിവസം 342 എന്ന നിലയിൽ പുതിയ രോഗികൾ ഉണ്ടാകാം. ഓഗസ്റ്റ് അവസാനത്തോടെ മരണം 150 ൽ അധികമാകാമെന്നാണു വിലയിരുത്തൽ. ഇതുവരെ മരിച്ചതു 14 പേരാണ്.

ഒരു രോഗിയിൽ നിന്നു 3 പേർക്കു വരെ വൈറസ് പകരാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിൽ ഇതു പരമാവധി 1.45 ൽ നിർത്താനാകുമെന്നാണു പ്രതീക്ഷ. സമ്പർക്കം വഴി ജൂണിൽ 100 പേർക്കു വരെ രോഗം ബാധിക്കാം. ജൂലൈയിൽ 610 പേർക്കും ഓഗസ്റ്റിൽ 2909 പേർക്കും സെപ്റ്റംബറിൽ 10,281പേർക്കും സമ്പർക്കത്തിലൂടെ രോഗം വരാൻ സാധ്യതയുണ്ട്. ഈ വിഭാഗം രോഗികളിൽ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുമായി ഇടപഴകുന്നവരായിരിക്കും.

പുറത്തു നിന്നെത്തുന്നവരുടെ ക്വാറന്റീനും 65 വയസ്സു കഴിഞ്ഞവരുടെയും ഇതര രോഗികളുടെയും റിവേഴ്സ് ക്വാറന്റീനും ശക്തമാക്കിയില്ലെങ്കിൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. ഇവർ മുറികളിൽ തന്നെ കഴിയണം.

റിവേഴ്സ് ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങുന്നത് ആത്മഹത്യയ്ക്കു തുല്യമാണ്. രോഗവ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിന്നു പതിനായിരത്തിലേറെ ആളുകൾ പാസ് ഇല്ലാതെ എത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിലും മറ്റും എത്തിയ ഇവർ സമൂഹവ്യാപനത്തിനു കാരണമാകും. അതിനാൽ വ്യക്തികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനൊപ്പം അകലവും പാലിച്ചില്ലെങ്കിൽ കൈവിട്ടുപോകും.

അതിനിടെ, രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഇതിനായ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (2 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (3 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (3 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (3 hours ago)

മാഞ്ചസ്റ്ററിന് ജയം  (3 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (3 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (4 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (4 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (4 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (4 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (4 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (4 hours ago)

Malayali Vartha Recommends