Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

രാപകലില്ലാതെ അതിഥികളായെത്തുന്ന വിഷപ്പാമ്പുകൾ; പച്ചക്കട്ടയിൽ നിർമിച്ച വീടിന്റെ ഭിത്തിയോടു ചേർന്നു പലപ്പോഴും വളർന്നു വരുന്ന പുറ്റുക, ആരും ഇത് കാണുന്നില്ലേ....

02 JULY 2020 05:45 PM IST
മലയാളി വാര്‍ത്ത

രാപകലില്ലാതെ അതിഥികളായെത്തുന്ന വിഷപ്പാമ്പുകൾ, പച്ചക്കട്ടയിൽ നിർമിച്ച വീടിന്റെ ഭിത്തിയോടു ചേർന്നു പലപ്പോഴും വളർന്നു വരുന്ന പുറ്റുകൾ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര, കല്ലിളകി പൊത്തുകൾ നിറഞ്ഞ അടിത്തറ. വിണ്ടു കീറിയ ഭിത്തി...ഇതൊക്കെയാണു മീനങ്ങാടി പന്നിമുണ്ട കാരാട്ടുകുന്ന് പേരാങ്കോട്ടിൽ ശോഭനനെന്ന കൂലിപ്പണിക്കാരന്റെ വീടിന്റെ ദുരവസ്ഥ. വീട്ടിലിരുന്ന് പഠിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റുന്നില്ലെന്ന് ശോഭനന്റെ മകൾ ഏഴാം ക്ലാസുകാരി റോസ്പ്രിയ പറയുന്നു.

പഠിക്കുമ്പോൾ ചോർന്നൊലിക്കുന്ന വെള്ളം പുസ്തകങ്ങളിലേക്കെത്തും. ചിതൽ മണ്ണ് പലപ്പോഴും ചോറിൽ വീണിട്ടുണ്ട്. ഭിത്തി വിണ്ടുകീറി വീഴാനായ സ്ഥിതിയാണ്. വീടിന്റെ ഇളം തിണ്ണയിൽ കിടന്ന മൂർഖനെ റോസ്പ്രിയ കഴിഞ്ഞ ദിവസം അറിയാതെ ചവിട്ടി. ബഹളം വച്ചപ്പോൾ വീടിന്റെ തറയുടെ ഉള്ളിലേക്ക് ഇഴഞ്ഞു പോയി. തറയുടെ ഒരു ഭാഗം പൊളിച്ചപ്പോൾ കൂടുതൽ ഉള്ളിലേക്കാണ് പാമ്പ് പോയത്. കിടപ്പുമുറിയിലും ഹാളിലുമൊക്കെ ചിതൽ പുറ്റുകളുണ്ടായിരുന്നതു കഴിഞ്ഞദിവസം പൊളിച്ചു മാറ്റി. നനവുള്ളതു കൊണ്ടു വീണ്ടും പുറ്റുകളുണ്ടാകുന്നുണ്ട്. വീടിനുള്ളിലെത്തിയ വിഷപ്പാമ്പിനെ തല്ലിക്കൊല്ലേണ്ടി വന്നു.

എത്ര ഓടിച്ചിട്ടും പാമ്പുകൾ പോകുന്നില്ലെന്നു ശോഭനൻ പറയുന്നു. പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും പുതിയ വീട് ലഭിക്കുന്നതിന് നടപടികളൊന്നുമുണ്ടായിട്ടില്ല. കലശലായ വാതരോഗത്തെത്തുടർന്നു ശരീരമാസകലം നീരും വേദയും രോഗം ബാധിച്ചു ചികിത്സയിലായ ശോഭനന്റെ ഭാര്യ പ്രിൻസിക്കു മരുന്നിനു വലിയ തുക വേണം. കുട്ടികൾക്കും അസുഖം മാറിയ ദിവസമില്ല. 475 രൂപയുടെ ദിവസക്കൂലി മാത്രമാണ് ശോഭനന് ലഭിക്കുന്നത്. പലപ്പോഴും ജോലിക്ക് പോകാനും പറ്റുന്നില്ല. ഇളയ മകൻ റോഷനും വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കരായ രണ്ടു കുഞ്ഞുങ്ങളുടെ നല്ലഭാവി കരുതിയെങ്കിലും ഇവർക്ക് വീടും സൗകര്യങ്ങളുമൊരുങ്ങേണ്ടത് അത്യാവശ്യമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; 23ന് എത്തും; റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിൽ പങ്കെടുക്കും  (5 minutes ago)

വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്; സിപിഎം ശ്രമിക്കുന്നത് വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടുനേടാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 minutes ago)

'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയ്ക്ക് ഉടൻ തുടക്കമാകും; തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴി നടപ്പിലാക്കുന്ന പദ്ധതി  (20 minutes ago)

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (9 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (9 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (10 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (10 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (10 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (10 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (11 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (11 hours ago)

Malayali Vartha Recommends