Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സോളാറും സ്വര്‍ണക്കടത്തും സാമ്യതകള്‍ ഏറെ; അന്ന് പേഴ്‌സണല്‍ സ്റ്റാഫാണെങ്കില്‍ ഇന്ന് ഐ.എ.എസുക്കാരന്‍; അങ്ങനെ അങ്ങ് കൈകഴുകി മാറി നില്‍ക്കാന്‍ വരട്ടെ

08 JULY 2020 10:18 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ കള്ളക്കടത്ത് കേസ് സജീവാമാകുമ്പോള്‍ സോളാര്‍ കേസുമായുള്ള ഇതിന്റെ സാമ്യതയാണ് ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നത്. രണ്ടു കേസുകളിലും സ്ത്രീകള്‍ പ്രധാന പ്രതിയായി എന്നതുമത്രമല്ല പിന്നെയും നിരവധി സാമത്യകള്‍ ഈ കേസുകള്‍ തമ്മിലുണ്ട്. അതുകൊണ്ടു തന്നെയാണ് സോളാര്‍ സമരവുമായി ബന്ധപ്പെട്ട് പിണാറായി വിജയന്റെത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസ്ഥാവനകള്‍ ഇടതു സര്‍ക്കാരിനെ തിരിഞ്ഞു കൊത്തുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് സോളാര്‍ കേസും അതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കത്തി പടര്‍ന്നതും അതുപോലെ തന്നെയാണ് ഇപ്പോള്‍ സ്വര്‍ണകടത്തു കേസും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സോളാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്നതാണ് പ്രധാന ആരോപണം. ഇതുതന്നെയാണ് ഇന്ന് പിണറായിക്കെതിരെയും ഉയരുന്ന പ്രധാന ആരോപണം. കള്ളകടത്തുകേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധിനിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുവെന്നതാണ് ആരോപണം. അന്ന് ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണ്‍ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പേരെ നീക്കം ചെയ്തു. എന്നാല്‍ കള്ളക്കടത്ത് കേസില്‍ ചുമതലകളില്‍ നിന്നും നീക്കം ചെയതത് ഒരു ഐ.എ.എസു കാരനെയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പ് സെക്രട്ടറി എന്നി സ്ഥാനങ്ങളില്‍ നിന്നും എം.ശിവശങ്കറിനെ നീക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്തി സരിത പലരില്‍ നിന്നും പണം തട്ടിയെടുത്തുവെന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍ സ്വര്‍ണകടത്തു കേസില്‍ ഇത് കുറച്ചുകൂടി ഗുരതരമായ വിഴ്ചയാണ് കാണിക്കുന്നത്. പത്താം ക്ലാസ് യോഗ്യതപോലുമില്ലാത്ത കുറ്റാരോപിതയാ സ്വപ്‌നക്ക് മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പില്‍ ഉയര്‍ന്ന ജോലിയും സ്വാധീനവും. ഇവരുടെ നിയമനത്തിനായി മുഖ്യമന്ത്രിയും ഐ.ടി. സെക്രട്ടറിയായ എം. ശിവശങ്കറും നേരിട്ടു ഇടപെടുകയും ചെയ്തു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് അതിശക്തമായ സമരമാണ് പ്രതിപക്ഷം നടത്തിയത്. ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അവസാനം രാജി വച്ചില്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണം എന്നാവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അന്വേഷണവും നടന്നു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പക്ഷേ പ്രതിപക്ഷം ഭരണപക്ഷമായിട്ടും ഒന്നും എവിടെയും എത്തിയില്ല. ആകെ നടത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചുവെന്നത് മാത്രം.

സ്വര്‍ണക്കടത്തു കേസില്‍ ഇപ്പോള്‍ ഉയരുന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മുഖ്യമന്ത്രിയുടെ ആവശ്യം തന്നെയാണ്. പക്ഷേ ജുഡിഷ്യല്‍ കമ്മിഷനില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോയെന്നറിയില്ല അവര്‍ ആവശ്യപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സി.ബി.ഐ അന്വേഷണമാണ്. ഈ സമാനതകള്‍ യഥാര്‍ചികമായിരിക്കാം. അപ്പോള്‍ ഇനിയും സ്വര്‍ണകടത്ത് കേസില്‍ ഒത്തിരി വെളിപ്പെടുത്തലുകള്‍ക്കായി കേരളം കാതോര്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (2 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends