Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

മുഖ്യമന്ത്രി ഒരു പോലീസ് അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് അന്വേഷണം തന്റെ സില്‍ബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ട്; മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

09 JULY 2020 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്

നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായിരിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ആരോപണം മുഖ്യമന്ത്രിയുടെ ഓഫിസിനെ ബാധിച്ചതോടെ സർക്കാർ പ്രതിരോധത്തിലാണ്. പ്രതിപക്ഷത്തിന് ആക്രമിക്കാൻ ആയുധം കിട്ടയതുപോലെ ആണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില ഉന്നതര്‍ കേസില്‍ ഇടപെട്ടതായി അവർ ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം നടത്തുകയാണ്.

മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണമുന്നയിച്ചിരിക്കുകയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തന്റെ ഓഫീസിലെ ഒരു വ്യക്തിയെ കാണാതായിട്ട് ദിവസങ്ങളായിട്ടും അവര്‍ക്ക്‌ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു പോലീസ് അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് അന്വേഷണം തന്റെ സില്‍ബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കളങ്കിത വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത്. ഇതേ ആരോപണം സ്പീക്കര്‍ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ മാത്രം മാറ്റാത്തത് എന്ത് കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

തെറ്റ് ചെയതിട്ടില്ലെന്നും കളങ്കിതനല്ലെന്നും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമായിരുന്നു. പകരം പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്നാണ് പറയുന്നത്. എന്ത് സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത് കൊടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കമുള്ളവ ചോദിച്ചിട്ട് കൊടുത്തിട്ടില്ല.കൃത്യമായ മറുപടി നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അവിടെ തന്നെയുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുഖ്യ പ്രതി മുങ്ങിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ കണ്ടെത്താനാവാത്തത് എന്ത് കൊണ്ടാണ്. സ്വപ്ന എവിടെയാണ് എന്ന് കേരള പോലീസിന് അറിയില്ല എന്നാണോ. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം എന്നും പല സര്‍ക്കാര്‍ പരിപാടികളിലും സംഘാടനത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ ഇതൊന്നും നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഓഫീസിലെ എഡിറ്റ് ചെയ്യാത്ത സി.സി.വി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തന്റെ ഓഫീസിനേയും ഉള്‍പെടുത്തി സി.ബി.ഐ. അന്വേഷണം നടത്തണമെന്ന നിലപാടെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ പരിപാടിയിലടക്കം മുഖ്യ നടത്തിപ്പുകാരിയായി പ്രവര്‍ത്തിച്ച്, സര്‍ക്കാര്‍ മുദ്രവെച്ച ഐ.ഡി. കാര്‍ഡ് അടക്കം അടിച്ച് പ്രവര്‍ത്തിച്ചത് വെറും കരാര്‍ ജീവനക്കാരിയായത് കൊണ്ടാണോയെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ചില കോണ്‍ഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കില്‍ രണ്ടാം പ്രതി ഇന്ദിരാഭവനാണ്, കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന് ഗോപാലകൃഷ്ണൻ ആരോപിക്കുന്നു. അതുകൊണ്ട് ഈ വിഷയം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ രമ്യമായി പരിഹരിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിനു പിന്നില്‍ കെ.സി.വേണുഗോപാലിനു പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കോണ്‍സുലേറ്റിലേക്ക് സ്വപ്നയെ ശുപാര്‍ശ ചെയ്തത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവാണ്. സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാല്‍ ആണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി, ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേണുഗോപാല്‍, നാല് സ്വപ്‌നസുന്ദരിമാരെ ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ കയറ്റിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ സ്വപ്ന ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. പക്ഷെ ശുപാര്‍ശ നടന്നത് ജനുവരിയിലാണ്.

2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി വേണുഗോപാല്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പുനഃപരിശോധിക്കപ്പെടണം. വേണ്ടത്ര യോഗ്യതയില്ലാത്തതിനാലാണ് എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കോട്ടയംകാരന്‍ അടക്കം സ്വപ്‌ന സുന്ദരിമാരെയും ഈ സ്വപ്‌ന സുരേഷിനെയും പുറത്താക്കിയത്. അതുകൊണ്ട് സ്വര്‍ണ്ണക്കടത്തിന്റെ കരങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സി.പി.എം. നേതാക്കന്മാരുടെയും ധൈര്യം കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കന്മാരുടെ ഇടപെടലാണ്. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടുത്തെ എച്ച്.ആര്‍. ഡിപ്പാര്‍ട്‌മെന്റുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് സ്വപ്‌ന പുറത്തുപോകുന്നത്. വെളിയില്‍ പോയ സ്വപ്നയെ സംരക്ഷിക്കാന്‍ വീണ്ടും കോണ്‍ഗ്രസുകാര്‍ സംരക്ഷിച്ചുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയശേഷം, ശിവശങ്കറുമായി ബന്ധപ്പെട്ടു നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. ഗ്രീന്‍ ചാനല്‍ അനുവദിക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എയര്‍പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഗ്രീന്‍ ചാനലുകളിലൂടെ ശിവശങ്കര്‍ അടക്കം കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരുടെ ലഗേജുകളും പരിശോധിച്ചിരുന്നില്ല. ഇക്കാര്യവും അന്വേഷിക്കേണ്ടതാണെന്ന് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (25 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (50 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends