Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മനസില്‍ ലഡു പൊട്ടുമ്പോള്‍... ലോക് ഡൗണ്‍ സമയത്ത് കേരളത്തിന് പുറത്ത് കടക്കണമെങ്കില്‍ കടമ്പകളേറെ; ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം ക്വാറന്റൈന്‍ വേണം; ഇതെല്ലാം കാറ്റില്‍ പായിച്ച് സ്വപ്നയും സന്ദീപും ബെംഗലുരൂവില്‍ വിലസുമ്പോള്‍ ചോദ്യം പല വഴിക്ക്; നമ്മുടെ സഹായമില്ലാതെ കേന്ദ്രം ഇവരെ പിടികൂടുന്നത് കാണട്ടെയെന്ന് ഊറിച്ചിരിച്ചവരുടെ ചിരി മാഞ്ഞ വഴി ഇങ്ങനെ

12 JULY 2020 12:03 PM IST
മലയാളി വാര്‍ത്ത

ഒരു സ്വര്‍ണക്കടത്ത് കേസിന് രാഷ്ട്രീയ മാനം വന്നത് സ്വപ്ന സുരേഷ് രംഗപ്രവേശനം ചെയ്തതോടെയാണ്. കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരുചേരിയിലായി അങ്കം തുടങ്ങുന്നതിനിടേയാണ് സ്വപ്ന മുങ്ങിയത്. കേന്ദ്രം അന്വേഷിക്കട്ടെയെന്ന് സംസ്ഥാനം ലെറ്ററെഴുതി തീരുമാനിച്ചപ്പോള്‍ കുറ്റപ്പെടുത്തലുമായി പ്രതിപക്ഷവും രംഗത്തെത്തി. അതിനിടെ കസ്റ്റംസ് അന്വേഷണം കൊഴുപ്പിക്കുകയും ചെയ്തു. എന്നാല്‍ കസ്റ്റംസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വപ്നയേയും സന്ദീപിനേയും മാത്രം കിട്ടിയില്ല. കസ്റ്റംസാകട്ടെ കേരള പോലീസിന്റെ സഹായം തേടിയതുമില്ല. സ്വപ്നയെ കണ്ടെത്താനാകാതെ ഒരാഴ്ചയായപ്പോള്‍ നമ്മുടെ സഹായമില്ലാതെ സ്വപ്നയെ പൊക്കുന്നത് കാണട്ടെയെന്ന ഊറിച്ചിരികളും വന്നു. എന്നാല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ അതിലും വലിയ കളികളാണ് കളിച്ചത്. ഊറിച്ചിരിച്ചവരുടെ ചിരി മായിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ അവരെ അറസ്റ്റു ചെയ്തു.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിക്കും മുന്‍പു തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചപ്പോള്‍ അവര്‍ കുരുക്കിലായി.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള കളിയിക്കാവിള വെടിവയ്പു കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ചെന്നൈയില്‍ പോയിരിക്കെയാണ് ബെംഗളൂരുവില്‍ പ്രതികള്‍ അറസ്റ്റിലായത്. ഒരു കൂടിയാലോചനയ്ക്കും കാത്തുനില്‍ക്കാതെ ചടുലമായി നീങ്ങാന്‍ എന്‍ഐഎയ്ക്കു ഡല്‍ഹിയില്‍ നിന്നു കിട്ടിയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു ഇത്.

സ്വപ്നയപ്പറ്റി ഒരു തുമ്പും കിട്ടാതെ വന്നപ്പോള്‍ അവസാനം കസ്റ്റംസ് ഇന്നലെ പോലീസിന്റെ സഹായം തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടു പിന്നാലെയാണ് എന്‍ഐഎ പ്രതികളെ പിടിച്ചത്.ട്രിപ്പിള്‍ ലോക്ഡൗണുള്ള തിരുവനന്തപുരം നഗരത്തില്‍ നിന്ന് സ്വപ്നയും സംഘവും രക്ഷപെട്ടതെങ്ങനെ, അന്തര്‍ സംസ്ഥാന യാത്രാ പാസ് സംഘടിപ്പിച്ചതെങ്ങനെ എന്നീ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മാത്രമല്ല കര്‍ണാടകയും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും ക്വാറന്റൈനും വേണം. പക്ഷെ ഇതൊന്നും സ്വപ്നയ്ക്ക് ബാധകമല്ല.

കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് അതിവേഗം മറ്റു ജില്ലകളിയേക്കു നേരിട്ട് എത്താന്‍ കഴിയാത്തതിനാല്‍ തല്‍ക്കാലം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. കഴിവതും വേഗം തെളിവുകള്‍ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഐഎ തീരുമാനമെടുത്തത്.

സ്വര്‍ണക്കള്ളക്കടത്തു കേസ് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസില്‍ നിന്ന് അതിവേഗം ഏറ്റെടുക്കാന്‍ എന്‍ഐഎയ്ക്കു കഴിഞ്ഞു എന്നത് പ്രത്യേകതയാണ്. സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയതിനാല്‍ വിധി വരുംവരെ എന്‍ഐഎ കാത്തിരിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.

പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സംസ്ഥാന പൊലീസ് കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കി കാത്തിരിക്കാറാണു പതിവ്. എന്നാല്‍ എന്‍ഐഎ ഈ കീഴ്‌വഴക്കവും മറികടന്നു. യുഎപിഎ അനുസരിച്ചു കേസെടുത്തതിനാല്‍ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ ഹര്‍ജി ചൊവ്വാഴ്ചയാണ് കോടതിയില്‍ ഇനി എത്തുക. പ്രതികള്‍ അറസ്റ്റിലായെന്ന് അന്ന് കോടതിയെ അറിയിക്കും. ഇതോടെയാണ് ഊറിച്ചിരിച്ചവരുടെ ചിരി മായുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (34 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (39 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (50 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends