തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസം കമ്മീഷണർ ബി. സുനിൽകുമാറും കിറ്റ്ഫ്ര ഡയറക്ടർ രാഹുൽ കെ രാജുമാണ് ഒപ്പു വച്ചത്.
ക്ഷേത്ര ഭരണം, ഓഫീസുകളിലെ ഫയൽ നീക്കം, ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും സാമ്പത്തിക ക്രയ വിക്രയം, ഭക്തജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ, ശബരിമലയിലെ വിവിധ ഓൺലൈൻ സേവനങ്ങൾ എന്നിവയാണ് ഡിജിറ്റൈസേഷനിലൂടെ നടപ്പാക്കുന്നത്.
ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ ഓൺലൈൻ സേവനങ്ങൾ ആദ്യ മോഡ്യൂളായി നടപ്പാക്കും. ഇതോടെ കൂടുതൽ വേഗത്തിലും കാര്യക്ഷമതയോടെയും ഭക്ത ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാനായി കഴിയും. ചടങ്ങിൽ ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു അഡ്വ. പി.ഡി. സന്തോഷ് കുമാർ, സെക്രട്ടറി പി.എൻ. ഗണേശ്വരൻ പോറ്റി എന്നിവർ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























