ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് മഴ കനക്കുന്നു, ഇടുക്കി ഡാമിൽ ജലനിരപ്പ് മൂന്നടി ഉയർന്ന് 2,347 അടിയായി, മുല്ലപ്പെരിയാറിൽ ജലനിരപ്പ് മൂന്നടി ഉയർന്ന് 123.2 അടി, കല്ലാർകുട്ടി, പാംബ്ല, മലങ്കര കൂടുതൽ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി ഡാമിൽ ജലനിരപ്പ് മൂന്നടി ഉയർന്ന് 2,347 അടിയായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഈ സമയത്തേക്കാൾ 31 അടി കൂടുതലാണിത് എന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് മൂന്നടി ഉയർന്ന് 123.2 അടിയായി. കല്ലാർകുട്ടി, പാംബ്ല, മലങ്കര കൂടുതൽ ഷട്ടറുകൾ ഇതിനോടകം തുറന്നു. അതിനിടെ മൂന്നാർ ഗ്യാപ് റോഡിൽ മുൻപ് മണ്ണിടിഞ്ഞിടത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ കൊല്ലത്ത് കനത്തമഴയിലും കാറ്റിലും വീടുകൾ തകർന്നു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. കുണ്ടറ, കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, ഏരൂർ മേഖലകളിലാണ് നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. സാദനന്തപുരത്തും തൃക്കണ്ണമംഗലത്തും എംസി റോഡിൽ മരംവീണു.
എന്നാൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. ആയതിനാൽ തന്നെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിക്കുകയുണ്ടായി. മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന മഴ പുഴകളിലെ നീരൊഴുക്ക് കൂടുകയുണ്ടായി.
https://www.facebook.com/Malayalivartha