Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

കാട്ടുമൃഗങ്ങളോടും അട്ടകളോടും മല്ലിട്ട് ഇട്ടാ വട്ടത്തിൽ ജീവിക്കുന്നവർ :ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിന് ശേഷം പുതപ്പിനടിയിൽ ഉറങ്ങാൻ കിടന്നു :പക്ഷേ അവരെ തേടി ഇരുൾ നിഴൽ എത്തി:പെട്ടിമുടിയിൽ മണ്ണ് നീക്കിയപ്പോൾ കണ്ട കരൾ പിളർക്കുന്ന കാഴ്ച്ച........കമ്പിളിയിൽ പുതച്ച നിലയിൽ മൃതദേഹം

08 AUGUST 2020 01:39 PM IST
മലയാളി വാര്‍ത്ത


കേരളം കഴിഞ്ഞ ദിവസം കണ്ട ഏറ്റവും വലിയ ദുരന്ത ഭൂമിയായിരുന്നു
രാജമല പെട്ടിമുടി. അവിടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ലയത്തില്‍ കമ്പിളിയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന കാഴ്ച കണ്ടു നിൽക്കാൻ ആർക്കും കഴിഞ്ഞില്ല.  പെട്ടിമുടിയിലെ കൊടുംതണുപ്പിൽ പുതച്ചുമൂടി ഉറങ്ങാൻ കിടന്നവരുടെ മുകളിലൂടെ ദുരന്തം പതിക്കുകയായിരുന്നു . ഒന്നുമറിയാതെ ഉറങ്ങിയിരുന്നവരുടെ കമ്പിളിപുതച്ച നിലയിലുള്ള മൃതദേഹങ്ങൾ മണ്ണിൽനിന്നു കോരിയെടുത്തപ്പോൾ കണ്ടുനിന്നവർ തരിച്ചു പോയി . വ്യാഴാഴ്ച രാത്രിവരെ ജീവിതപരിഭവങ്ങൾ പറഞ്ഞും പങ്കുവെച്ചും മിണ്ടിയും പറഞ്ഞും ഒപ്പം കിടന്നുറങ്ങിയവർപോലും ഞൊടിയിടയിൽ സംഭവിച്ച ദുരന്തത്തിൽ സാക്ഷികളായി.മണ്ണിൽ മറഞ്ഞുപോകുന്ന കാഴ്ച ആയിരുന്നു കണ്ടത്. ബാക്കിയായവർ, എന്തിനു തങ്ങളെ ബാക്കിവെച്ചു എന്ന് കണ്ണീരോടെ ചോദിക്കുന്നു .


കാട്ടുമൃഗങ്ങളോടും അട്ടയോടും മല്ലിട്ട ജീവിക്കുന്നവരാണ് ഇവിടെ ഉള്ള മനുഷ്യർ. തേയിലത്തോട്ടത്തിലെ ജോലി കൊണ്ട് മാത്രം ജീവിതത്തിന്റെ രണ്ടു അറ്റങ്ങളെ കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ. ഇങ്ങനെ തങ്ങളുടേതായ ഇട്ടാവട്ടത്തിൽ ഒതുങ്ങി കൂടിയ തൊഴിലാളികളെയാണ് ഉരുളിന്റെ രൂപത്തിലെത്തിയ വിധി തട്ടിയെടുത്തത്. ഒന്നു നിലവിളിക്കാൻപോലും കഴിയുംമുമ്പേ അവരെ കവർന്നെടുത്തു.

നാല് ലൈനുകളിലായി 30 വീടുകളിൽ താമസിച്ചിരുന്ന 79 പേരിൽ 66 പേരെയാണ് അപകടത്തിൽ കാണാതായത്. ഇതിൽ വെള്ളിയാഴ്ച വൈകീട്ടുവരെ 15 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബാക്കിയുള്ളവർ മണ്ണിനടിയിലും സമീപത്തുള്ള പുഴയിലെ ഒഴുക്കിലും പെട്ടിരിക്കാനാണു സാധ്യത എന്നാണ് വിലയിരുത്തൽ.

തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും ടാക്സി ഡ്രൈവർമാരുമായിരുന്നു അപകടമുണ്ടായ വീടുകളിൽ താമസിച്ചിരുന്നത്. മണ്ണും വെള്ളവും ആർത്തിരമ്പിവരുന്ന ഒച്ചയിൽ നിലവിളികൾപോലും അമർന്നുപോയി. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ഭീഷണികളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ചെറിയ മണ്ണിടിച്ചിലുകൾ മാത്രമായിരുന്നു നേരത്തേയുണ്ടായ അപകടങ്ങൾ.. ഇന്നലെ രക്ഷാ പ്രവർത്തനത്തിന്  ഓടിയെത്തിയവർ കണ്ടത് പാതി മണ്ണിലായ മനുഷ്യരെ ആയിരുന്നു. പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് അരക്കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ തൊഴിലാളികൾ. വൻ ശബ്ദംകേട്ടാണ് ഇവർ എത്തുന്നത്. പക്ഷേ, അപ്പോഴേക്കും ബന്ധുക്കളും സഹപ്രവർത്തകരും മണ്ണിനടിയിൽപ്പെട്ടിരുന്നു.


പുതഞ്ഞുപോകുന്ന മണ്ണിലേക്ക് ആദ്യം അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. രാവിലെ വെട്ടം വീണശേഷമേ ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞുള്ളൂ. പാതിശരീരം മണ്ണിനടിയിലായ രണ്ടുപേരെ ഇവർ രക്ഷിച്ചു.

മൂന്നാർ-മറയൂർ റോഡിൽ മൂന്നാർ ടൗണിനു സമീപം മുതിരപ്പുഴയാറിനു കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം കഴിഞ്ഞദിവസം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാംമൈലിൽനിന്ന് തിരിഞ്ഞ് ഇടമലക്കുടിയിലേക്കുപോകുന്ന പാതയിലാണ് പെട്ടിമുടി.

പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും അഗ്നി രക്ഷാസേനയ്ക്കും മുതിരപ്പുഴയാർ കടന്ന് പെട്ടിമുടിയിലേക്ക് പോകാനായില്ല. ആംബുലൻസ് അടക്കമുള്ളവയും എത്തിക്കാനായില്ല. പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെനിന്നുള്ള പരിമിത സംവിധാനങ്ങളുമായാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന്റെ മറുകരയിലേക്ക് ചുമന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.

പാലത്തിന് ഇപ്പുറത്ത് മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ ഒരുക്കിനിർത്തിയിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും മറുകരയെത്താൻ ബുദ്ധിമുട്ടി. 2018-ലെ പ്രളയത്തിലാണ് പെരിയവര പാലം തകർന്നത്. തുടർന്ന് താത്കാലിക പാലമുണ്ടാക്കിയായിരുന്നു യാത്ര.

അതേ സമയം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു.ഇനി കണ്ടെത്തേണ്ടത് 50 തോളം പേരെയാണ്. വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായ 49 പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും ഉള്ളതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. മഞ്ഞും മഴയും കാരണം കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്.

അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിൽ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തിൽ ആളുകൾ ഒലിച്ചു പോയെന്നും സംശയം നിലനിൽക്കുന്നുണ്ട് രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (7 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (7 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (9 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (9 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (10 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (10 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (10 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (10 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (10 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (11 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (11 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (13 hours ago)

Malayali Vartha Recommends