Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സ്വപ്നഭൂമിയിലെ സ്വപ്നവിളയാട്ടം... കേരളം പ്രളയത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു പ്രളയകാലത്ത് സ്വപ്ന കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ പുറത്തേയ്ക്ക്; പ്രളയ സഹായം തേടി സ്വപ്നയും ശിവശങ്കറും ഒരേ വിമാനത്തില്‍ ദുബായിലെത്തിയെന്ന് അന്വേഷണ സംഘം; തുടന്ന് ദുബായില്‍ നടന്ന നീക്കങ്ങള്‍ അന്വേഷിച്ച് എന്‍ഐഎ

09 AUGUST 2020 09:34 AM IST
മലയാളി വാര്‍ത്ത

ദുബായ് പണമുള്ളവരെ സംബന്ധിച്ച് സ്വപ്ന ഭൂമിയാണ്. ലോകത്ത് പല സ്ഥലത്തും കിട്ടാത്ത പല സുഖ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. മറ്റുള്ളവരുടെ പരാതായില്ലാതെ എന്തും നടക്കും. പരാതിയുമായി ആരെങ്കിലും വന്നാല്‍ എന്താണ് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. ഏത് കൊല കൊമ്പനായാലും അകത്താകും. അത്രയ്ക്ക് കടുപ്പമാണ് ഗള്‍ഫിലെ നിയമം. ഇത്രയുമധികം ജീവിത സൗകര്യമുള്ള സ്വപ്ന ഭൂമി വേറെയില്ല തന്നെ. അത്രയ്ക്കാണ് ദുബായിലെ ഹൈ ടെക് ജീവിതം. മലയാളികളുടെ കൊച്ച് കേരളം കൂടിയാണ് ദുബായ്. എവിടെ നോക്കിയാലും മലയാളികള്‍ തന്നെയാണ്. മലയാളി ഹോട്ടലുകളും അവയ്ക്ക് മലയാളം പേരുകളും സുലഭം. ഈ ദുബായ് സ്വപ്നങ്ങള്‍ നുകരാനുള്ള വേദിയായി കണ്ട് എത്തുന്നവര്‍ നിരവധിയാണ്. നാട്ടിലാകുമ്പോള്‍ വലിയ പാടാ. ഇവിടെയാകുമ്പോള്‍ കുഴപ്പമില്ലല്ലോ എന്നാണ് പലരുടേയും വയ്പ്പ്.

സ്വപ്നയുടെയും തട്ടകമാണ് ദുബായ്. ദീര്‍ഘകാലമായി സ്വപ്‌നയും കുടുംബവും യു.എ.ഇയിലായിരുന്നു. അവിടെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വപ്‌നയുടെ പിതാവ് പങ്കാളിയായിരുന്നു. ഷേയ്ഖുമാരുമായി നല്ല അടുപ്പമായിരുന്നു. ആ ബന്ധമാണ് സ്വപ്നയെ കോണ്‍സുലേറ്റിലെത്തിച്ചത്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് വന്‍ തുകയും സ്വര്‍ണവും കണ്ടെത്തിയ സംഭവത്തിലും ദുബായെ ബന്ധപ്പെടുത്തിയിരുന്നു. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതേസമയം ഈ സ്വര്‍ണത്തേയും പണത്തേയും പറ്റിയുള്ള അന്വേഷണത്തില്‍ മറ്റൊരു നിര്‍ണായക കണ്ടെത്തലാണ് എന്‍ഐഎ നടത്തിയിരിക്കുന്നത്.

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറിന് സ്വകാര്യ കമ്പനിക്ക് നല്‍കിയതിന്റെ കമ്മീഷനാണെന്നാണ് സ്വപ്നയുടെ പുതിയ നിലപാട്. ഇതിന്റെ വഴിയും ദുബായിലേക്കാണ് നീളുന്നത്. ഇതിലാണ് സ്വപ്ന സുരേഷും സര്‍ക്കാര്‍ മുന്‍ സെക്രട്ടറി ശിവശങ്കറും ഒന്നിച്ച് നടത്തിയ ദുബായ് യാത്രയും ചര്‍ച്ചയാകുന്നത്. കേരളത്തിലെ ഒരു സെക്രട്ടറി ഔദ്യോഗിക സംഘം യാത്ര ചെയ്യുന്നതിന് 4 ദിവസം മുമ്പേ എന്തിന് ഒന്നിച്ച് യാത്ര ചെയ്ത് ദുബായിലെത്തിയെന്ന സാമാന്യ ചോദ്യമാണ് ഉയരുന്നത്.

2018ല്‍ പ്രളയത്തിന് ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിന് കേരളത്തിലെ ഔദ്യോഗിക സംഘം പോകുന്നതിന് 4 ദിവസം മുമ്പ് ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തില്‍ പല ഇടപാടുകളും നടന്നെന്നാണ് സംശയിക്കുന്നത്. അതിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അതോറിറ്റി പ്രളയ സഹായത്തിനായി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 11 ന് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. സ്വപ്‌നയാണ് ഈ ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്. ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ 2 ഏക്കര്‍ ഭൂമിയില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിനു കരാര്‍ നല്‍കിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപയാണ് ബാങ്കില്‍ നിന്നും കണ്ടെടുത്തതെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചത്.

പ്രളയത്തില്‍ വീട് തകര്‍ന്ന പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനാണ് തുകയനുവദിച്ചത്. ആ പാവപ്പെട്ടവരില്‍ സ്വപ്ന സ്വന്തം പേരും കൂടി ചേര്‍ത്തു. സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നാണ് സ്വപ്ന പറയുന്നത്. അത്തരം കമ്മീഷന്‍ ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്‌ന അവകാശപ്പെടുന്നു. എങ്ങനെയുണ്ട്.

ഈ തുകയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരില്‍ എടുത്ത ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചു. എന്തായാലും സ്വപ്നയുടേയും ശിവശങ്കറിന്റേയും ദുബായ് യാത്രയുടെ കാണാപ്പുറങ്ങള്‍ ഉടന്‍ പുറത്താകും. അതിനായുള്ള അന്വേഷണ സംഘത്തിന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (13 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends