പമ്പ ഡാം വൈകുന്നേരം തുറക്കും; പത്തനംതിട്ടയില്‍ ആശങ്ക വര്‍ധിക്കുന്നു; പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട്; രക്ഷപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്നും മത്സ്യത്തൊഴിലാളികളെയും വള്ളങ്ങളും പത്തനംതിട്ടയില്‍ എത്തിക്കും
പത്തനംതിട്ട ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത് പമ്പ ഡാമിലെ ജലനിരപ്പ് ഉയരുന്നതാണ്. പമ്പാ ഡാമിന്റെ ജലനിരപ്പ് 985 മീറ്ററിലെത്തിയാല്‍ ഉടനെ തന്നെ ഡാം തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൂന്നു ഷട്ടരുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ജലനിരപ്പ് 983.5 മീറ്റര്‍ എത്തിട്ടുണ്ട്. നിലവില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 984.5 മീറ്റര്‍ എത്തുന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.ഇന്ന് ഡാമിലേക്കുള്ള ജലത്തിന്റെ നിരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വൈകീട്ട് പറഞ്ഞിരുന്നു. പത്ത് വള്ളവും 20 തൊഴിലാളികളുമാണ് പത്തനംതിട്ടയിലേക്ക് പോയിട്ടുള്ളത്. പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും അദ്ദേഹം അറിയിച്ചിരുന്നു. മഴ കനത്തതോടെ ആറന്മുള, ഇരവിപേരൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി. ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. കക്കി ഡാമില്‍ 52 ശതമാനം വെള്ളമാണുള്ളത്. മഴ കൂടുതല്‍ ശക്തമായാല്‍ പമ്പാ ഡാം തുറക്കേണ്ടി വരുമെന്ന് കളക്ടര്‍ പി ബി നൂഹ് പറഞ്ഞിരുന്നു. എന്നാല്‍ ആറന്മുള, റാന്നി പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിട്ടുണ്ട്.
കോഴഞ്ചേരി-തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ആറന്മുളയില് വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി. അതേസമയം, കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്‍ന്നു. തോട്ടപ്പുഴശേരി പഞ്ചായത്തില്‍ നാലു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഇന്നലെ വൈകിട്ടോടെ തുറന്നു. 100ല്‍ അധികം പേര് ഇവിടങ്ങളിലേക്ക് എത്തി. രാത്രിയോടെ കൂടുതല്‍ ആള്ക്കാര് എത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. കേന്ദ്ര ജല കമ്മിഷന്റെ കണക്കനുസരിച്ച് ഇന്നലെ രാത്രി 7ന് പമ്പാ നദിയിലെ ജലനിരപ്പ് 7.5 മീറ്റര്‍ കടന്നു.
https://www.facebook.com/Malayalivartha