Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ സക്കീർ

10 AUGUST 2020 12:58 PM IST
മലയാളി വാര്‍ത്ത

മലപ്പുറം എടപ്പാൾ സ്വദേശി സക്കീർ താഴത്തുവളപ്പിന് ഇപ്പോഴും ആ കാര്യം വിശ്വസിക്കാൻ സാധിക്കുന്നില്ല. കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രാതീരുമാനം അവസാനനിമിഷം മാറ്റിയെങ്കിലും അപകടവാർത്ത കേട്ട ഞെട്ടലിൽനിന്നും ഇപ്പോഴും അദ്ദേഹം മുക്തനായിട്ടില്ല. അഞ്ചുവർഷത്തോളം അജ്മാൻ മത്സ്യമാർക്കറ്റിൽ തൊഴിലാളിയായിരുന്നു ഇദ്ദേഹം . ശേഷം നാട്ടിലേക്ക് മടങ്ങി ഇപ്പോൾ മൂന്നുമാസത്തെ സന്ദർശകവിസയിൽ തൊഴിൽ തേടിയെത്തിയതായിരുന്നു. പക്ഷേ വൈറസ് വ്യാപനം കാരണം കാര്യമായി ജോലിയന്വേഷിക്കാനോ നേടാനോ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ആ നിരാശയിൽ നാട്ടിലേക്ക് മടങ്ങാൻ സുഹൃത്തിന്റെ സഹായത്തോടെ ഒരു ടിക്കറ്റ് ഒപ്പിച്ചെടുത്തു.

എന്നാൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണമെന്നും ഒരു ജോലി കണ്ടെത്തണമെന്നും നാട്ടിലെ സാഹചര്യം വളരെ മോശമാണെന്നുമുള്ള സഹോദരന്റെ വാക്കുകൾ ആ നിമിഷം ഓർത്തു. . മറ്റൊരുവഴിയും മുന്നിൽ തെളിയാത്തതിനാൽ രണ്ടും കൽപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻത്തന്നെ തീരുമാനിക്കുകയും ചെയ്തു .

നാട്ടിൽ ചെന്നാൽ എന്തുചെയ്യുമെന്നുള്ള ആശങ്ക ഉണ്ടായിരുന്നു . ഒടുവിൽ ദുബായിൽനിന്നും കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിനായി പെട്ടി കെട്ടി വിമാനത്താവളത്തിലേക്ക് പുറപ്പെടുകയും ചെയ്തു . വിമാനത്തിലെ 74-ാമത് യാത്രക്കാരനായിട്ടാണ് സക്കീറിന്റെ പേര് പട്ടികയിൽ വന്നത്. പക്ഷെ പാതിവഴിയിൽ വീണ്ടും നാട്ടിലെത്തിയാലുള്ള ജീവിതത്തിന്റെ അനിശ്ചിതത്വം പിന്നോട്ട് വലിച്ചു . ഒടുവിൽ തത്‌കാലം നാട്ടിലേക്കില്ലെന്നുറപ്പിച്ച് തിരികെ അജ്മാനിലേക്ക് മടങ്ങുകയും ചെയ്തു .

ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്ത സുഹൃത്തിനടക്കം തന്റെ തീരുമാനത്തിൽ ദേഷ്യം വന്നു. പക്ഷേ സക്കീറിന് ഇവിടെ പിടിച്ചുനിന്നേ മതിയാവുമായിരുന്നുള്ളു. തിരികെ താമസസ്ഥലത്ത് വന്ന് കടുത്ത നിരാശയിൽ ഇനിയെന്ത് എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ട വിവരവുമായി സുഹൃത്തിന്റെ വിളി എത്തിയത് . സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥയായിരുന്നു . വാർത്തകളിൽ കൂടുതൽകാര്യങ്ങൾ അറിഞ്ഞതോടെ ആ നടുക്കം വർധിച്ചു . ഇപ്പോൾ പ്രതീക്ഷയോടെ അജ്മാനിലുണ്ട് സക്കീർ വിമാനയാത്രയോട് ഭയപ്പാടുള്ള മനസ്സുമായി.സുഹൃത്തിന്റെ സഹായത്തോടെ സന്ദർശകവിസ പുതിയത് തരപ്പെടുത്താനുള്ള നീക്കത്തിലാണ് ഇദ്ദേഹം . ഇടപ്പാളയം കൂട്ടായ്മയും ഈ ചെറുപ്പക്കാരന് സഹായവുമായി രംഗത്തുണ്ട്. നാട്ടിൽ ഭാര്യയും രണ്ടുമക്കളും ഇതുവരെയും ഈ കാര്യത്തിലെ ആശ്ച്ചര്യത്തിൽ നിന്നും മുക്തമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends