മലപ്പുറം 'വില്ലേജ് ഓഫിസില്‍ നിന്നും വിവരാവകാശത്തിനുള്ള മറുപടി; രേഖകള്‍ ചാക്കില്‍കെട്ടി വച്ചിരിക്കുകയാണ്; തപ്പിപ്പിടി ക്കാന്‍ സമയമില്ല!

നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി വേലിക്കല്‍ വേലായുധന്‍ മമ്പാട് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട ഭൂനികുതി വിവരങ്ങള്‍ക്കു വേണ്ടി മലപ്പുറം 'വില്ലേജ് ഓഫിസില്‍ വിവരാവകാശം സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചു.
അതിനു ലഭിച്ച മറുപടി, അടിസ്ഥാന നികുതിയായ ഭൂനികുതിയുമായ ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതില്‍ ് അധികൃതരുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥ വെളിവാക്കുന്നതായിരുന്നു.
'മലപ്പുറം 'വില്ലേജ് ഓഫിസില്‍ പഴയ രസീത് ബുക്കുകള്‍ പലപ്പോഴും ചാക്കില്‍ കെട്ടിവയ്ക്കുകയാണ് പതിവ്. അതില്‍നിന്നും 1980-ലെ രസീത് ബുക്ക് കണ്ടെത്തുകയെന്നത് വളരെയേറെ സമയവും മനുഷ്യധ്വാനവും വേണ്ടി വരുന്ന ജോലിയാണ്. ഒരു അപേക്ഷകന് വിവരം നല്‍കുന്നതിനായി ദിവസേന ഒട്ടേറെ ആളുകള്‍ വരുന്ന വില്ലേജ് ഓഫിസിന്റെ നല്ലൊരു ഭാഗം സമയവും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കുകയില്ല', എന്നായിരുന്നു മറുപടി.
2015-ല്‍ ആണ് വേലായുധന്‍ വിവരങ്ങള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ലഭിച്ച വിവരങ്ങള്‍ അപൂര്‍ണമായിരുന്നു. തുടര്‍ന്ന് രണ്ടുതവണ അപ്പീല്‍ നല്‍കേണ്ടി വന്നു. ഒടുവില്‍ വിവരാവകാശം തീര്‍പ്പാക്കി മറുപടി കിട്ടുന്നത് ഈ വര്‍ഷം മേയിലാണ്.
ഒരു അപേക്ഷകന് വേണ്ടി മാത്രം 'വിലപ്പെട്ട സമയം' ചെലവഴിക്കാനാകില്ലെന്നാണ് മറുപടിയില്‍ പറയുന്ന മറ്റൊരു പ്രധാന കാര്യം. അതായത് വിവരങ്ങള്‍ക്കായി അപേക്ഷകന്‍ ചെലവഴിച്ചത് 5 വര്‍ഷം. വിലപ്പെട്ട സമയം ആരാണ് ദുരുപയോഗം ചെയ്തത് എന്നു പറയേണ്ടതില്ലല്ലോ.
മലപ്പുറം ജില്ലയില്‍ നിര്‍ത്തലാക്കിയ 27 ലാന്‍ഡ് ട്രൈബ്യൂണലുകളുടെ ഏകദേശം 7 ലക്ഷം ഫയലുകളിലും 10,000 റജിസ്റ്ററുകളിലും 30% നശിച്ചുപോയി എന്നാണ് അധികൃതര്‍ പറയുന്ന മറ്റൊരു കാര്യം. അതായത് 2.10 ലക്ഷം ഫയലുകളും മൂവായിരത്തോളം റജിസ്റ്ററുകളും നശിച്ചുപോയവയുടെ പട്ടികയില്‍ പെടുന്നു. നിര്‍ത്തലാക്കിയ ഓഫിസുകളുടെ രേഖകളെല്ലാം മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലിന്റെ കീഴിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവയില്‍ കാലപ്പഴക്കം കൊണ്ടും ഓഫിസ് മാറ്റത്തിന്റെ ഭാഗമായിട്ടും 30% നശിച്ചുപോയെന്നാണ് ലഭിച്ച വിവരം.
https://www.facebook.com/Malayalivartha






















