'കോൺഗ്രസ്സിന് ഇന്നത്തെ കാലത്ത് ആവശ്യം തറയിലിനെ പോലുള്ള കഴുതകളെയല്ല, മറിച്ച് തരുരിനെ പോലെ കഴിവുള്ള, നിലപാടുകളുള്ള, വ്യക്തിത്വമുള്ള നേതാക്കളെയാണ്...' തരൂർ തകരയെന്ന് പറഞ്ഞ അജയ് തറയിലിന് മറുപടിയുമായി ജോമോൾ ജോസഫ്

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂരിനെ തകരയെന്ന് വിമർശിച്ച അജയ് തറയിലിന് ചുട്ട മറുപടിയുമായി ജോമോൾ ജോസഫ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നത്. 'കോൺഗ്രസ്സിന് ഇന്നത്തെ കാലത്ത് ആവശ്യം തറയിലിനെ പോലുള്ള കഴുതകളെയല്ല, മറിച്ച് തരുരിനെ പോലെ കഴിവുള്ള, നിലപാടുകളുള്ള, വ്യക്തിത്വമുള്ള നേതാക്കളെയാണ്. തറകളെപോലുള്ള ഈളകൾ തന്നെയാണ് കോൺഗ്രസ്സിന്റെ ശാപം' - എന്നും കുറിക്കുകയാണ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;
തരൂർ തകരയെന്ന് അജയ് തറയിൽ..
ശശി തരൂരാരാണ്?
ഡോക്ടർ ശശിതരൂർ കോൺഗ്രസ്സ് നേതാവ്, കോൺഗ്രസ്സിന്റെ തിരുവനന്തപുരത്തുനിന്നുള്ള എംപി, യുനൈറ്റഡ് നേഷൻസിലെ മുൻ അണ്ടർ സെക്രട്ടറി ജനറൽ, എഴുത്തുകാരൻ...
അജയ് തറയിലാരാണ്?
കെപിസിസി ജനറൽ സെക്രട്ടറിയാണ്. കെപിസിസി എന്നു പറഞ്ഞാൽ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി.
അതായതുത്തമാ, കേരളത്തിലെ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിതന്നെ, അതേ പാർട്ടിയിലെ മറ്റൊരു നേതാവും, എംപിയുമായ വ്യക്തിയെ കുറിച്ച് പറയുകയാ അയാള് വെറും "തകരയാണ്" എന്ന്..
എന്താ ഈ തകരേടെ ഗുണവും കുഴപ്പവും?
മഴപെയ്താ അപ്പോ മുളച്ചു പൊന്തും തകര. വെയിലായാൽ ഉണങ്ങി പോകുകേം ചെയ്യും. തകരക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് താനും. പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ, ഇല്ല. കാരണം വേനൽകാലത്ത് തകരയെ കണി കാണാൻ കിട്ടുവോ? ഇല്ല..
കോൺഗ്രസ്സിന് ഇന്നത്തെ കാലത്ത് ആവശ്യം തറയിലിനെ പോലുള്ള കഴുതകളെയല്ല, മറിച്ച് തരുരിനെ പോലെ കഴിവുള്ള, നിലപാടുകളുള്ള, വ്യക്തിത്വമുള്ള നേതാക്കളെയാണ്. തറകളെപോലുള്ള ഈളകൾ തന്നെയാണ് കോൺഗ്രസ്സിന്റെ ശാപം. തരൂർ കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ, അദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരികയും, കടൽ കിഴവൻമാരെ (പ്രയോഗത്തിന് കടപ്പാട് എ കോൺഗ്രസ്സിന്) പിടിച്ച് വീട്ടിലിരുത്തുകയും ചെയ്ത്, ഗാന്ധി (ഇന്ദിരാ) കുടുംബം നേതൃനിരയിൽ നിന്നന് മാറി നിൽക്കുകയും ചെയ്തിരുന്നേൽ, ബിജെപി ഇത്രയും വളർച്ച നേടില്ലായിരുന്നു. കോൺഗ്രസ്സ് വേനലിലെ തകരയായി മാറുകയും ചെയ്യില്ലായിരുന്നു.
എന്തായാലും തറകൾ നിരവധിയുള്ള, തരൂരുമാർ തീരെയില്ലാത്ത കോൺഗ്രസ്സിന് നല്ല ഭാവിയുണ്ട്, ആ ഭാവി നന്നായി ഇരുണ്ടതാണ് എന്നുമാത്രം..
https://www.facebook.com/Malayalivartha






















