Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

സംസ്ഥാനത്ത്  കോവിഡ് മരണനിരക്ക് വര്‍ധിച്ചു, രോഗബാധിതരുടെ എണ്ണം 8 മടങ്ങ് വര്‍ധിച്ചാലും നേരിടാന്‍ സൗകര്യമെന്ന് മുഖ്യമന്ത്രി

28 AUGUST 2020 06:13 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് മരണനിരക്കു വര്‍ധിച്ചു. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ഈ മാസം 1 മുതല്‍ 13 വരെ 55 പേരാണു മരിച്ചത്; തുടര്‍ന്ന് 26 വരെയുള്ള 13 ദിവസങ്ങളില്‍ 128 പേരും.

കോവിഡ് ബാധിതരുടെ എണ്ണത്തിന് ആനുപാതികമായി മരണനിരക്കില്‍ വ്യത്യാസം വരാം. പക്ഷേ, കോവിഡ് വ്യാപനനിരക്കിനെക്കാള്‍ ഈ ദിവസങ്ങളിലെ മരണനിരക്കു കൂടിയത് ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് കോവിഡ് ബാധിച്ചവരുടെ മരണം സര്‍ക്കാര്‍ കൃത്യമായി പട്ടികയില്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയതും എണ്ണം വര്‍ധിക്കാനിടയാക്കി. മരിച്ചവരില്‍ 71% പേര്‍ 60 വയസ്സില്‍ കൂടുതലുള്ളവരാണ്.

എന്നാല്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിലും 8 മടങ്ങു വര്‍ധിച്ചാലും ചികിത്സ നല്‍കാന്‍ കേരളത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1076 താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലായി 90,785 കിടക്കകള്‍ സജ്ജമാക്കി. ഇവിടേക്കു മാത്രമായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നിഷ്യന്മാര്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 1843 പേരെ നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം കേരളത്തിനു പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം തമിഴ്‌നാട്ടില്‍ 4 ലക്ഷവും കര്‍ണാടകയില്‍ 3 ലക്ഷവുമായി. തമിഴ്‌നാട്ടില്‍ 7000 പേരും കര്‍ണാടകയില്‍ 5100 പേരും മരിച്ചു. കര്‍ണാടകയില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 10 ലക്ഷത്തില്‍ 93 പേരും കോവിഡ് മൂലം മരിച്ചപ്പോള്‍ കേരളത്തില്‍ ഇതു 10 ലക്ഷത്തില്‍ 8 ആണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണിതെന്നും പറഞ്ഞു.

കോവിഡ് വന്നുപോയാലും കുഴപ്പമില്ലെന്നത് അപകടകരമായ പ്രചാരണമാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മരണവും ആനുപാതികമായി വര്‍ധിക്കും. സ്വീഡന്‍ മാതൃക പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അവിടെ മരണനിരക്ക് 10 ലക്ഷത്തിന് 575 ആണെന്നു കൂടി ഓര്‍ക്കണം-മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (8 minutes ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (23 minutes ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (34 minutes ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (55 minutes ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (1 hour ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (1 hour ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (8 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (8 hours ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (9 hours ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (10 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (10 hours ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (11 hours ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (11 hours ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (11 hours ago)

Malayali Vartha Recommends