Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഏഴുമാസമായി കാണാമറയത്ത് ; പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രൻ മടങ്ങി വരണം എന്ന ആവശ്യം ശക്തം

21 SEPTEMBER 2020 02:13 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്ന ശോഭാസുരേന്ദ്രനെ ഇപ്പോൾ വെട്ടത്ത് കാണുന്നില്ല. . പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചപ്പോള്‍ ശോഭക്ക് വൈസ് പ്രസിഡന്റ് പദവിയായിരുന്നു നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിറ സാന്നിധ്യമായിരുന്ന ശോഭ ,എന്നാൽ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. എന്താണ് കാരണമെന്ന് ചോദിക്കുകയാണ് പലരും. .ബിജെപി സംസ്ഥാന ഘടകത്തില്‍ തുടരുന്ന വിഭാഗീയതകള്‍ക്കിടെ പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷയായി ശോഭാ സുരേന്ദ്രന്‍.പുനഃസംഘടനയിലെ അതൃപ്തിയാണ് മാസങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ ശോഭയെ പ്രേരിപ്പിച്ചത്. എന്നാല്‍ ശോഭയുടെ അസാന്നിധ്യം സംബന്ധിച്ച ചോദ്യത്തിന് വ്യക്തതയുള്ള മറുപടി നല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും തയ്യാറായില്ല.

കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയത് മുതല്‍ ചേരിതിരിവ് പാര്‍ട്ടിയില്‍ രൂക്ഷമാണ്. ഇതിന് പുറമേ പുനഃസംഘടനയെ ചൊല്ലിയുള്ള അതൃപ്തി വേറെയും. ജനറല്‍ സെക്രട്ടറിയാകാനായിരുന്നു ശോഭ സുരേന്ദ്രന് താത്പര്യം. എന്നാല്‍ കിട്ടിയത് ഉപാധ്യക്ഷ സ്ഥാനം. ഇതാകട്ടെ സംഘടനയ്ക്കുള്ളില്‍ അപ്രസക്തമായ റോളായി മാറുകയും ചെയ്തു. ഇതോടെയാണ് പൊതുപരിപാടികളില്‍‌ നിന്നും ശോഭാ സുരേന്ദ്രന്‍ ഉള്‍വലിഞ്ഞ് തുടങ്ങിയത്.സ്വര്‍ണകടത്ത് കേസില്‍ സര്‍ക്കാരിന് എതിരെ ബിജെപി അണികള്‍ പ്രതിഷേധവുമായി തെരുവിലങ്ങിയപ്പോഴാണ് ശോഭയുടെ അസാന്നിധ്യം കൂടുതല്‍ പ്രകടമായത്. എന്നാല്‍ ഇതേകുറിച്ചുളള ചോദ്യത്തിന് കാര്യങ്ങള്‍ ശോഭാ സുരേന്ദ്രനോട് തന്നെ ചോദിക്കണമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍റെ നിലപാട്.പൊതുപരിപാടികളില്‍ സജീവമല്ലാത്ത ശോഭാ സുരേന്ദ്രന്‍ പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തുനിഞ്ഞിട്ടില്ല. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കിയതില്‍ നേരത്തെ എം.ടി ര‌മേശ്, എ. എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവരും അതൃപ്തരായിരുന്നു. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ സംഘടനാ രംഗത്ത് സജീവമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends