പൊട്ടിച്ചിരിച്ച് അമിത്ഷാ... പിണറായി സര്‍ക്കാര്‍ തീര്‍ന്നെന്ന് കരുതി മുഖ്യമന്ത്രി കുപ്പായം തുന്നാന്‍ അളവെടുക്കാന്‍ പോയ രമേശ് ചെന്നിത്തലയെ ഐ ഫോണ്‍ കൊണ്ട് വീഴ്ത്തി സ്വപ്നയും യൂണിടെക് ഉടമയും; കുറേക്കാലമായി മാളത്തിലൊളിച്ച പോരാളി സഖാക്കളുടെ തല വര്‍ക്ക് ചെയ്ത് തുടങ്ങി; എ ഫോണും ഐ ഫോണുകളുമായി സൈബര്‍ സഖാക്കള്‍

കുറേക്കാലമായി സൈബര്‍ സഖാക്കള്‍ക്ക് വലിയ ജോലിയൊന്നുമില്ല. കത്തിക്കയറി പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ദൗത്യം പൂര്‍ത്തിയാക്കിയതുമാണ്. അപ്രതീക്ഷിതമായാണ് സ്വര്‍ണത്തില്‍ കുളിച്ച് സ്വപ്ന സെക്രട്ടറിയേറ്റിന്റെ പടി കയറിയത്. എന്നിട്ടും ആവുന്നത് പറഞ്ഞ് പ്രതിരോധിച്ചെങ്കിലും ജനം പഴയതുപോലെ ഏറ്റെടുക്കുന്നില്ല. ഒന്നുമില്ലാതെ തീയും പുകയും ഉണ്ടോയെന്ന ചോദ്യമായതോടെ റേറ്റിംഗേ ഇടിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്റെ ഒന്നൊന്നര മൊഴി വരുന്നത്. സ്വപ്ന ഒരു ഐ ഫോണ്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന്. തീര്‍ന്നില്ലേ സംഗതി പാരിതോഷികമാണെങ്കിലും കൈക്കൂലിയാണ്. ഇത് വാങ്ങിയില്ലെന്ന് ചെന്നിത്തല ആണയിടുമ്പോഴും സൈബര്‍ സഖാക്കള്‍ പൊളിക്കുകയാണ്.
സ്വപ്ന വഴി ഐ ഫോണ്‍ വിഷയമായതോടെ. മുമ്പ് എ ഫോണ്‍ ഇപ്പോള്‍ ഐ ഫോണ്‍ എന്ന് പറഞ്ഞാണ് സരിതയുടേയും സ്വപ്നയുടേയും കാലത്തെ ഓര്‍മ്മപ്പെടുത്തി ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും സൈബര്‍ സഖാക്കള്‍ ആക്രമിക്കുന്നത്. എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് എന്നത് മാറി എ ഫോണ്‍ ഐ ഫോണ്‍ എന്നനിലയ്ക്ക് മാറ്റിയിരിക്കുകയാണ്. എന്തിനേറെ ഒരു മൊബൈല്‍ ചാര്‍ജര്‍ കഥയും പ്രചരിക്കുന്നുണ്ട്. ഏത് ഫോണിന്റെ ചാര്‍ജറാ വേണ്ടതെന്ന് ചോദിക്കുമ്പോള്‍ തിരികെ അയക്കുന്ന മെസേജ് ചെന്നിത്തലയുടെ ഫോട്ടോയാണ്. ഇതോടെ ചിരിയുറപ്പല്ലേ. അങ്ങനെ എ ഫോണും ഐ ഫോണും കളം നിറയുകയാണ്.
സൈബര്‍ സഖാക്കള്‍ക്ക് ആവേശം പകര്‍ന്ന് കോടിയേരിയും രംഗത്തെത്തി. നേരത്തെ പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ തയ്യാറുണ്ടോയെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സ്വപ്‌ന സുരേഷിന്റെ കൂടെ പങ്കെടുത്തെന്നും ഐഫോണ്‍ പാരിതോഷികമായി വാങ്ങിയെന്നുമുള്ള വിവരം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുറത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടതല്ലേ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട വിധ്വംസക പ്രവര്‍ത്തനങ്ങളും ദേശദ്രോഹ പ്രവര്‍ത്തനങ്ങളുംകേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അതിനു പകരം മറ്റു പല കാര്യങ്ങളും അന്വേഷിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ സ്വര്‍ണം അയച്ച ആളെ ചോദ്യംചെയ്യാന്‍ പോലും സാധിച്ചില്ല. യുഎഇ കോണ്‍സുലേറ്റില്‍നിന്നുണ്ടായ ഇടപെടലും അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തിന് പകരം ലൈഫ് മിഷന്‍ വീട് നിര്‍മാണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
അതേസമയം പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ താന്‍ പങ്കെടുത്താല്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജ?ഗാപാലും സി.പി.എം നേതാവ് എം.വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താന്‍ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറില്‍ കേറിയവരൊക്കൈ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുവാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരി. കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല ബംഗലൂരുവിലും തിരുവനന്തപുരത്തും കിട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. എന്തായാലും മുഖ്യമന്ത്രി പദം മോഹിച്ച് കുതിച്ച ചെന്നിത്തലയെ വീഴ്ത്താന്‍ കിട്ടിയ അടി കോണ്‍ഗ്രസ് എ ഗ്രൂപ്പിനും ആശ്വാസമാണ്. സരിതയെപ്പറ്റി പറഞ്ഞ് ഇനിയെങ്ങനെ ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താന്‍ പറ്റും.
"
https://www.facebook.com/Malayalivartha


























