വയനാട് കലക്ടറുടെ പേരില്‍ കൊറോണ പ്രതിരോധത്തെ കുറിച്ച് വ്യാജ സന്ദേശം; ശബ്ദസന്ദേശം തയ്യാറാക്കിയ ആള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കലക്ടര്‍

വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയുടേതെന്ന പേരില്‍ ജില്ലയില്‍ വ്യാജസന്ദേശം പ്രചരിക്കുന്നു. കൊറോണ പ്രതിരോധമെന്ന പേരിലാണ് സന്ദേശം എത്തുന്നത്. ഈ ശബ്ദ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കിയ കളക്ടര്‍ ഇതിനെതിരേ ശക്തമായ നടപടി എടുക്കുമെന്നും അറിയിച്ചു.
ഓഡിയോയിലെ നിര്‍ദേശം ഇങ്ങനെയാണ്: 'കൊറോണ പോസിറ്റീവ് രോഗികള്‍ സ്വാബ് ടെസ്റ്റ് ചെയ്യാനെടുക്കുമ്പോള്‍ അത് ശ്വാസകോശത്തിലേക്ക് അസുഖം വ്യാപിക്കുന്നതിനിടയാക്കുമെന്നും കൊറോണ മാറിയാലും ശ്വാസകോശത്തിലെ പ്രശ്നം കൊണ്ട് ആളുകളുടെ ആയുസ് കുറയുമെന്നും ഈ ശബ്ദസന്ദേശത്തില്‍ പറയുന്നു. അതുകൊണ്ട് കോറോണയെ ഒരു സാധാരണ പനിയായി കണ്ട് ചികിത്സിച്ചാല്‍ മതി'യെന്നാണ്
ഈ ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മുന്‍പ് കോഴിക്കോട് കലക്ടറുടെ പേരിലും ഇതേ രീതിയില്‍ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. ഇത് തയ്യാറാക്കിയ ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























