വനം വകുപ്പിന്റെ മുതിര്‍ന്ന താപ്പാനകളില്‍ ഒന്നായ മണിയന്‍ കോന്നി ആനത്താവളത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ചരിഞ്ഞു

വനം വകുപ്പിന്റെ മുതിര്‍ന്ന താപ്പാനകളില്‍ ഒന്നായ മണിയന്‍ കോന്നി ആനത്താവളത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ചരിഞ്ഞു. എഴുപത്തിയഞ്ച് വയസ്സുള്ള മണിയന്‍ കോന്നി രണ്ടാഴ്ചയായി ഇരണ്ട കെട്ട് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.56 വര്‍ഷം വനം വകുപ്പിന്റെ വിവിധ ഡിപ്പോകളില്‍ സേവ നം ചെയ്തിട്ടുണ്ട്. വാരിക്കുഴികളില്‍ വീഴുന്ന കാട്ടാനകളെ മെരുക്കിയെടുക്കുന്നതില്‍ പ്രത്യേക പരിശീലനം മണിയന്‍ നേടിയിട്ടുണ്ട്.
ആന പിടുത്തം നിരോധിച്ചതോടെ പിന്നീട് വനം വകുപ്പിന്റെ തടിഡിപ്പോകളില്‍ ജോലികള്‍ ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























