എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കല്‍; അടയന്തിര നടപടി വേണ മെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി

പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ജാഫര്‍ ഖാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍, ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം എന്നിവ ഉടനടി ഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് 2019 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും ഇവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഈ തീരുമാനം കേരളത്തില്‍ ഉള്‍പ്പെടെ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കാനുള്ള തീയതി സംസ്ഥാന സര്‍ക്കാര്‍ പലതവണ നീട്ടുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























