നെടുങ്കണ്ടത്ത് കാല്‍വഴുതി ഡാമില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കാല്‍വഴുതി ഡാമില്‍വീണ് യുവാവ് മരിച്ചു. എഴുകുംവയല്‍ കൈലാസനാട് പഴംപുരയ്ക്കല്‍ ജിബിന്‍ ചാക്കോ(27) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഡാമില്‍ ചൂണ്ട ഇടുന്നതിനിയടയില്‍ ആണ് കാല്‍വഴുതി ഡാമില്‍ വീണത്. രക്ഷിക്കാനായി ഡാമില്‍ ചാടിയ സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അണക്കെട്ടിലെ ചെങ്കുത്തായ പാറക്കെട്ടിലിരുന്ന് ചൂണ്ട ഇടുന്നതിനിടയിലാണ് ജിബിന്‍ കാല്‍വഴുതി വീണത്. ഉടന്‍ തന്നെ സുഹൃത്തായ വഴിപ്പറന്പില്‍ ഐബിന്‍ സജി സുഹൃത്തിനെ രക്ഷിക്കാന്‍ ഡാമിലേക്ക് ചാടിയെങ്കിലും ജിബിന്‍ ആഴത്തിലേക്ക് താണ് പോവുകയായിരുന്നു.
പിന്നീട് ഐബിന്റെ നിലവിളികേട്ട് നാട്ടുകാരെത്തി എബിനെ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് ഫയഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിബിന്റെ മൃതദേഹം കണ്ടെത്തി. ഒന്നര മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























