ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി... പത്തു ദിവസമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച്
മരിച്ചത്. 55 വയസ്സായിരുന്നു. പത്തു ദിവസമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഏറെ നാളായി വൃക്ക, കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്നലെ 605 പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 590 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 5446 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha


























