പിണറായിക്കും ബുദ്ധിയുദിച്ചു... ലാവ്‌ലിന്‍ കേസ് പരിഗണിക്കാനിരിക്കെ 144 ... അന്തം വിട്ട് കോണ്‍ഗ്രസ്...

സുപ്രീം കോടതി ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് എന്തു സംഭവിച്ചാലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇങ്ക്വിലാബ് പോലും വിളിക്കാന്‍ കഴിയില്ല.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്ന് മുതല്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതാണ് കാരണം. കടകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ സമരം പാടില്ലെന്ന് പറയുന്നത് തട്ടിപ്പാണെന്ന് ആരോപിച്ച് കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
ലാവ്‌ലിന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കുക.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ. അന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ 23ാമത്തേതായിരുന്നു ലാവ്‌ലിന്‍ കേസ്. എന്നാല്‍ പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഒന്നേകാല്‍ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകള്‍ കേള്‍ക്കാന്‍ ലളിത് തയ്യാറായില്ല.
14ാമത്തെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. വാദത്തിന്റെ അവസാനം ബെഞ്ച് എണീക്കാന്‍ തുടങ്ങിയപ്പോഴാണ് 23ാമത്തെ കേസിലും താനാണ് ഹാജരാകുന്നതെന്നും അടിയന്തിരമായി വാദം കേള്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യം ഉന്നയിച്ചു.
തുടര്‍ന്ന് ജസ്റ്റിസ് ലളിത് ഏതുകേസിനെ കുറിച്ചാണ് സോളിസിറ്റര്‍ ജനറല്‍ പറയുന്നത് എന്ന് ആരാഞ്ഞു. കേരളവുമായി ബന്ധപ്പെട്ട കേസാണെന്ന് പറഞ്ഞപ്പോഴാണ് അടുത്ത വ്യാഴാഴ്ച ഇത് കേള്‍ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ജസ്റ്റിസ് യു.യു. ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉച്ചവരെ മാത്രമേ ഇരിക്കുന്നുളളൂ എന്നതിനാല്‍ തന്നെ 23ാമതായി പരിഗണിക്കേണ്ട ലാവലിന്‍ കേസ് എത്തുമോയെന്ന് സംശയമുണ്ടായിരുന്നു.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിന്‍ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാന്‍ കഴിഞ്ഞമാസം ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടെങ്കിലും വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുന്‍പാകെയാണ് കേസ് എത്തിയത്. 11 മാസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 31ന് ലാവലിന്‍ കേസ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിലെത്തിയിരുന്നു. 2017 മുതല്‍ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചാണെന്നും അതിനാല്‍ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു. എന്നാല്‍ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകന്‍ െ്രെകം നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ബെഞ്ച് മാറിയത്.
വിശദമായി വാദം കേള്‍ക്കേണ്ട കേസായതിനാല്‍ സുപ്രീംകോടതിയില്‍ നേരിട്ട് വാദം കേള്‍ക്കല്‍ ആരംഭിച്ചശേഷമേ പരിഗണിക്കാവൂ എന്നുകാണിച്ച് പ്രതി ആര്‍. ശിവദാസന്‍ കത്ത് നല്‍കിയിരുന്നു. ശിവദാസന്റെ അപേക്ഷയെ ആരും എതിര്‍ത്തിട്ടില്ല.
2017 ഒക്ടോബര്‍ മുതല്‍ 19 തവണയാണ് ലാവലിന്‍ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോവുകയായിരുന്നു.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുന്‍പാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യര്‍, ശിവദാസന്‍, രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്‌റ്റേ ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നതാണ് കേസ്.
അതേ സമയം രോഗ വ്യാപനം ഏതാനും ആഴ്ചകളായി ഉച്ചസ്ഥായിയില്‍ തന്നെ തുടരുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഒരു നിയന്ത്രണവും പ്രഖ്യാപിച്ചിരുന്നില്ല. രോഗം അനിയന്ത്രിതമായ സമയത്ത് തന്നെയാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില 100 ശതമാനമാക്കിയത്. ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തുറക്കാന്‍ തീരുമാനിച്ചതും ഇക്കാലത്താണ്. പൊതുഗതാഗതം ആരംഭിച്ചതും അപ്പോള്‍ തന്നെ. മന്ത്രി ജലീലിന്റെ പേരില്‍ തലസ്ഥാനവും മറ്റ് ജില്ലാ ആസ്ഥാനങ്ങളും സമരകളമായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. സര്‍വകക്ഷി യോഗത്തിലും സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളും അതിനോട് യോജിച്ചു. എന്നിട്ടും സര്‍വകക്ഷിയോഗത്തിന്റെ പിറ്റേന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. പിന്നീട് ഇത് ശരിയല്ലെന്ന് റവന്യു മന്ത്രി പ്രസ്താവനയിറക്കി. തുടര്‍ന്ന് തിരുവനന്തപുരം,എറണാകുളം ജില്ലകളില്‍ മാത്രം 144 ഏര്‍പ്പാടാക്കി.അതിന് പിന്നാലെ സംസ്ഥാനത്ത് എമ്പാടും 144 നിലവില്‍ വന്നു. ഈ നടപടിയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശം എല്ലായിടത്തും ബാധകമാണ്. സര്‍ക്കാര്‍ ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയസാമൂഹ്യ പരിപാടികള്‍ എന്നിവയില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ടെയിന്‍മെന്റ് സോണിലെ വിവാഹംമരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങില്‍ 50 പേര്‍വരെയാകാം. മറ്റ് ജില്ലകളില്‍ വിവാഹചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങില്‍ 20 പേരും എന്നതാണ് നിര്‍ദ്ദേശം.
പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂര്‍ണ്ണ അടച്ചിടല്‍ എവിടെയും ഇല്ല. ഈ മാസം15 മുതല്‍ കേന്ദ്രത്തിന്റെ പുതിയ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 15ന് മുമ്പ് സ്ഥിതിഗതികള്‍ ഒന്നുകൂടി വിലയിരുത്തി തുടര്‍നടപടികളെടുക്കും.
സമരം വേണ്ടെന്നു വച്ച കോണ്‍ഗ്രസ് നടപടിക്കെതിരെ അതിശക്തമായാണ് മുരളി രംഗത്തെത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനും അറിയിച്ചു.
https://www.facebook.com/Malayalivartha


























