ഇതെന്ത് ഭൂതമോ? കോട്ടയത്ത് സ്വന്തം മക്കളെപ്പോലെ ഓമനിച്ച് വളർത്തിയ പൂച്ചകളെ ദിവസം കാണുന്നത് വിഷം ഉള്ളില്‍ചെന്ന് ചത്ത നിലയില്‍... പരാതിയുമായി വീട്ടമ്മ; അന്വേഷണം ആരംഭിച്ചു

സ്വന്തം മക്കളെപ്പോലെ ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ കൊല്ലുന്നുവെന്ന പരാതിയുമായി വീട്ടമ്മ. കോട്ടയം ഈസ്റ്റ് പോലീസിനാണ് ഇത്തരത്തിലൊരു പരാതി ലഭിച്ചിരിക്കുന്നത്.
കോട്ടയം സ്വദേശി പുഷ്പ ബേബി തോമസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്ത് പൂച്ചകളാണ് വിഷം ഉള്ളില്‍ചെന്ന നിലയില്‍ ചത്തതെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.
ഇരുപതോളം പൂച്ചകളെയാണ് കോട്ടയം മുട്ടമ്ബലം സ്വദേശി പുഷ്പ വീട്ടില്‍ സ്വന്തം മക്കളെപ്പോലെ ഓമനിച്ച് വളര്‍ത്തുന്നത്. ഈ പൂച്ചകളൊക്കെ പെരുവഴിയില്‍ അനാഥമായി കിടന്നതും അവയുടെ കുഞ്ഞുങ്ങളുമാണ്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുഷ്പയുടെ പത്തിലേറെ പൂച്ചകളാണ് വിഷം ഉള്ളില്‍ചെന്ന് വീട്ടിലും പരിസരപ്രദേശങ്ങളിലുമായി ചത്തത്. ഇതേതുടര്‍ന്നാണ് തന്റെ വളര്‍ത്തുപൂച്ചകളെ കൊല്ലുന്നവരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആരോ എന്ന മൃഗസംരക്ഷണ സംഘടയുടെ പിന്തുണയോടെയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ പൂച്ചകളെ കൊന്നവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി ഉചിതമായ ശിക്ഷയുറപ്പിക്കുന്നത് വരെ നിയമ നടപടികളുമായി മുമ്ബോട്ട് പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha


























