പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ആറ് മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍.
ബൈക്കില്‍ കൊണ്ടുപോയി മലപ്പുറത്തെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
പൊന്മള പറങ്കിമൂച്ചിക്കല്‍ താമരശ്ശേരി കൊളക്കാട് വീട്ടില്‍ ഷമീം(28) ആണ് അറസ്റ്റിലായത്.
പ്രതി മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒളിവിലായിരിക്കെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ടൗണില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സിഐ സി.കെ.നാസര്‍, എസ്ഐ സി.കെ.നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























