വയനാട് അയ്യംക്കൊല്ലിയില്‍ കാട്ടാനശല്യം ഏറുന്നു

വയനാട് ജില്ലയില്‍ അയ്യംക്കൊല്ലിക്കടുത്ത് സ്വകാര്യ സ്‌കൂളിന് പരിസരത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു.
അയ്യംകൊല്ലി റോഡിലൂടെ പകല്‍ നേരങ്ങളിലും കാട്ടാനക്കൂട്ടം കടന്നു പോകുന്നത് നാട്ടുകാരെ ഭീതിപ്പെടുത്തുന്നു.
ഈ പ്രദേശത്തെ തേയില തോട്ടങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകള്‍ കൂട്ടമായാണ് എത്തുന്നത്.
തൊട്ടടുത്ത വനത്തില്‍ നിന്നാണ് കാട്ടാനകള്‍ ഇവിടെ എത്തുന്നത്. പന്തല്ലൂരിനടുത്ത് തട്ടാംപാറ, മുരുക്കംപാടി, സ്വാമിയാര്‍ മല, മഴവന്‍ ചേരാമ്പാടി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
https://www.facebook.com/Malayalivartha


























